Wednesday , January 16 2019
Breaking News
Chief-minister

എന്‍എസ്എസ്സിന്റെ പോക്ക് അബദ്ധങ്ങളിലേക്ക്, തിരിച്ചടിച്ച് സര്‍ക്കാരും സിപിഎമ്മും സിപിഐയും

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ എന്‍എസ്എസിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് സര്‍ക്കാരും സിപിഎമ്മും സിപിഐയുംമന്ത്രിമാരും സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരും എന്‍എസ്എസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നു.

സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ക്കും കലാപത്തിനും മുഴുവന്‍ കാരണം സര്‍ക്കാരാണെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ വാദമാണ് നേതാക്കളെ ചൊടിപ്പിച്ചത്.

മന്ത്രിമാരായ ഇ.പി.ജയരാജന്‍ കടകംപള്ളി സുരേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍സുകുമാരന്‍ നായരുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. എന്‍എസ്എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതാണ്. അബദ്ധങ്ങളിലേക്കാണ് അവര്‍ പോകുന്നത്. ഇത്തരംപ്രസ്താന നടത്തരുതായിരുന്നു. സംഘപരിവാറിനെ പിന്തുണക്കുന്ന നിലപാട് തിരുത്തണമെന്നും ഇ.പി.ജയരാജന്‍ ആവശ്യപ്പെട്ടു.

ആര്‍എസ്എസിന്റെ കലാപശ്രമങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്ന പ്രസ്താവനയാണ് എന്‍എസ്എസിന്റേത്. ആചാരത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെയുള്ള പടയൊരുക്കം ആര്‍എസ്എസിന്റെ ശ്രമം നടക്കില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് അധികാരംപിടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിന്
കുടപിടിക്കുന്ന സമീപനം എന്‍എസ്എസ് പോലോത്ത പ്രസ്ഥാനത്തിന് പാടില്ലാത്തതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. സുകുമാരന്‍ നായരുടെ പ്രസ്താവന കലാപ ആഹ്വാനം പോലെയാണെന്നും ഇത് അത്ഭുതപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

RANDOM NEWS

--------

ജൈവകൃഷിയില്‍ വിജയഗാഥ രചിച്ച് കിനാനൂര്‍ കരിന്തളം

കരിന്തളം : ജൈവ കൃഷിയില്‍ വിജയഗാഥ രചിച്ച് മറ്റുള്ള പഞ്ചായത്തുകള്‍ക്ക് മാതൃകയാവുകയാണ് കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത്. 20182019 വര്‍ഷത്തില്‍ …