Thursday , December 13 2018
Breaking News

രാഷ്ട്രീയ -സാമൂഹ്യപ്രവര്‍ത്തകന്‍ പി എം അബ്ദുല്‍ ഹമീദ് അന്തരിച്ചു

Obitനായന്മാര്‍മൂല: രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകനും തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഫീസ് സെക്രട്ടറിയുമായ നായന്മാര്‍മൂല മിനിസ്റ്റേഡിയത്തിന് സമീപത്തെ പി.എം അബ്ദുല്‍ ഹമീദ് (61) അന്തരിച്ചു. അസുഖംമൂലം ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പുലിക്കുന്ന് മുഹമ്മദിന്റെയും പറങ്കിയാതുരുത്തി സൈനബിയുടേയും മകനാണ്.
ടി.ഐ.എച്ച്.എസ്.എസ് മുന്‍ പി.ടി.എ പ്രസിഡണ്ടും നായന്മാര്‍മൂല ജമാഅത്ത് കമ്മിറ്റി മുന്‍ അംഗവുമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ അബ്ദുല്‍ ഹമീദ് ചെങ്കള പഞ്ചായത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ സൗദിയിലായിരുന്നു.
ഭാര്യ: എസ്.എ ബീഫാത്തിമ (മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം). മക്കള്‍: ബസീമ, ബര്‍ഷീദ് (ബംഗളൂരു), ബാസില, ബുസ്താന്‍ (ദുബായ്), ബുര്‍ഹാന്‍, ബാഖിറ, ബാദുഷ. മരുമക്കള്‍: സിദ്ദീഖ് ചാലക്കുന്ന്, ഷാസിയ നെല്ലിക്കുന്ന്. സഹോദരങ്ങള്‍: റിട്ട. ഹെഡ്മാസ്റ്റര്‍ പരേതനായ പി.എം മുഹ്യദ്ദീന്‍ മാസ്റ്റര്‍, പി.എം അബ്ദുല്‍റഹ്മാന്‍ (ഐഡിയല്‍ പ്രസ്), ഖദീജ കൊറക്കോട്, ലൈല എസ്.പി നഗര്‍, ഫാത്തിമാബീവി ഉദുമ പടിഞ്ഞാര്‍. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷാഫി സഹോദരി ഭര്‍ത്താവാണ്. ഖബറടക്കം നാല് മണിക്ക് നായന്മാര്‍മൂല ജുമാമസ്ജിദ് അങ്കണത്തില്‍.
നിര്യാണത്തില്‍ മുന്‍മന്ത്രി സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍റസാഖ് എം.എല്‍.എ, മുന്‍ എം.എല്‍. എമാരായ സി.എച്ച് കുഞ്ഞമ്പു, പി. രാഘവന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

RANDOM NEWS

K-Surendran

ശബരിമല സംരക്ഷണ സമരനായകന്‍ കെ.സുരേന്ദ്രന് കാസര്‍കോട് വരവേല്‍പ്പ് 14ന്

കാസര്‍കോട്: അയ്യപ്പ ദര്‍ശനത്തിനായി പോകവേ ഇരുമുടിക്കെട്ടുള്‍പ്പെടെ അറസ്റ്റ് ചെയ്ത് 26 ദിവസത്തോളം റിമാന്റിലിട്ട് പിണറായി സര്‍ക്കാറിന്റെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായ …