Sunday , September 23 2018
Breaking News

ഹമീദ് പൈക്ക അന്തരിച്ചു

Obitപൈക്ക: പൗര പ്രമുഖനും പൊതു പ്രവര്‍ത്തകനുമായ ഹമീദ് പൈക്ക (64) അന്തരിച്ചു. മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ കുഴഞ്ഞ് വീണതായിരുന്നു. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ദുബായ്- പൈക്ക ജമാ അത്ത് കമ്മിറ്റി പ്രസിഡണ്ട്, പൈക്കം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി, പൈക്കം മണവാട്ടി ബീവി മഖാം കമ്മിറ്റി ജനറല്‍ സെക്രട്ടറി, ബാലടുക്ക ബദര്‍ മസ്ജിദ് സെക്രട്ടറി, ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം, ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് പ്രസിഡണ്ട് തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഭാര്യ: മറിയംബി നായന്മാര്‍മൂല. മക്കള്‍: നവാസ് (ബിസിനസ്), നിയാസ് (ദുബൈ), നാസിയ (കുവൈറ്റ്) മരുമക്കള്‍: സാജിദ മുണ്ടോള്‍, റമീസ എടനീര്‍, അമീര്‍ ചെമനാട്. സഹോദരങ്ങള്‍: ഖദീജ ഹംസഹാജി, ഫാത്തിമ ഇബ്രാഹിം കെ.ഇ, ഇസ്മയില്‍ (ദുബൈ), ബഷീര്‍ (അബുദാബി), ജമീല ബോവിക്കാനം, ദൈനബി, അട്ക്കത്ത് ബയല്‍. നിര്യാണത്തില്‍ കര്‍ണാടക മന്ത്രി യു.ടി.ഖാദര്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. പൈക്ക മൈത്രി സാംസ്‌കാരിക വേദി അനുശോചിച്ചു. ഇന്ന് വൈകിട്ട് 5ന് പൈക്കയില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേരും.

RANDOM NEWS

Jaitly

റഫാല്‍ വിവാദം രാഹുലും ഒളോന്ദും ചേര്‍ന്ന് ആസൂത്രണം ചെയ്തത് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: അഴിമതി ആരോപണം നേരിടുന്ന റഫാല്‍ വിമാന കരാര്‍ റദ്ദാക്കില്ലെന്ന് കേന്ദ്ര ധനവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മുന്‍ ഫ്രഞ്ച് …