Sunday , September 23 2018
Breaking News

ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിയ യുവാവ് തളര്‍ന്നുവീണുമരിച്ചു

Deathനീര്‍ച്ചാല്‍: ശ്വാസതടസ്സത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിയ യുവാവ് തളര്‍ന്നുവീണുമരിച്ചു. നീര്‍ച്ചാലിലെ അശ്വതി ടെക്‌സ്‌റ്റൈല്‍സ് ഉടമ രവീന്ദ്രന്റെയും ഉഷയുടേയും മകന്‍ അക്ഷത് രാജാ(24)ണ് മരിച്ചത്. അക്ഷത് രാജ് കാസര്‍കോട് നായക്‌സ് റോഡില്‍ ‘മസില്‍ ഡീല്‍’ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
ചൊവ്വാഴ്ച രാവിലെ വീട്ടില്‍ വെച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. മരുന്ന് വാങ്ങിയ ശേഷം ഉച്ചയോടെ വീട്ടിലെത്തിയതായിരുന്നു. വീണ്ടും ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിയ ഉടനെ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിച്ചു. അക്ഷത്‌രാജ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായും ജോലിചെയ്തുവരികയായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. ഭരത് രാജ്, അശ്വിനി എന്നിവര്‍ സഹോദരങ്ങളാണ്.

RANDOM NEWS

Death

പിഞ്ചു കുഞ്ഞിന്റെ മുങ്ങി മരണം നാടിനെ കണ്ണീരിലാഴ്ത്തി

ചെറുവത്തൂര്‍: പിഞ്ചു കുഞ്ഞ് പള്ളിക്കുളത്തില്‍ മുങ്ങി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. പടന്ന, വടക്കേക്കാട്ടെ കെ എം സി സിദ്ദീഖ്- …