Wednesday , October 17 2018
Breaking News

ഉദുമ സ്വദേശി ബംഗളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചു

T-A-Habeebഉദുമ: ഉദുമ സ്വദേശി ബംഗളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചു. തെക്കില്‍ ജുമാമസ്ജിദിലെ മുന്‍ ഖത്തീബും ജമാ അത്ത് പ്രസിഡണ്ടുമായിരുന്ന ടി.എ. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാരുടെയും ബീഫാത്തിമയുടെയും മകന്‍ ടി.എ. മുഹമ്മദ് ഹബീബ് (47)ആണ് മരിച്ചത്. ബംഗളൂരുവില്‍ കട നടത്തി വരികയായിരുന്ന ഹബീബ് ഇന്നലെ രാത്രി നാട്ടില്‍ വരാനായി ബസ്സ്റ്റാന്റില്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീണ് മരണപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി ഉദുമയിലെ പഴയ ഐശ്വര്യ തിയേറ്ററിന് സമീപമാണ് ഇവര്‍ കുടുംബസമേതം താമസിക്കുന്നത്. ഫസീലയാണ് ഭാര്യ. മക്കള്‍: ഫാദില്‍, അന്‍സല്‍, റിഷാല്‍, സബ, ഷാസില്‍. സഹോദരങ്ങള്‍: ഹാജിറ, താഹിറ, ഹക്കീം, ഖദീജ, ഉമൈറ

RANDOM NEWS

BJP-District-General-Secretary-Advt.-K-Sreekanth

ശബരിമല ആചാര സംരക്ഷണം: കള്ളക്കേസെടുത്ത പോലീസ് നടപടി അംഗീകരിക്കില്ല; ശ്രീകാന്ത്

ഉദുമ: ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി കീഴൂരില്‍ നിന്ന് തൃക്കണ്ണാട്ടേക്ക് നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പോലീസ് നടപടി …