Wednesday , June 26 2019
Breaking News

അഡ്വ. പി വി കെ നായര്‍ അന്തരിച്ചു; മണ്‍മറഞ്ഞത് കാസര്‍കോട് കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍

Obitകാസര്‍കോട് : കാസര്‍കോട് ബാറിലെ സീനിയര്‍ അഭിഭാഷകനായിരുന്ന പി വി കെ നായര്‍ (89) (കുഞ്ഞിക്കണ്ണന്‍ നായര്‍) അന്തരിച്ചു. കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി കാസര്‍കോട്, ഹൊസ്ദുര്‍ഗ് ബാറുകളില്‍ സിവില്‍ നിയമത്തിന്റെ പ്രാക്ടീസ് ചെയ്തു വന്നിരുന്നു. മുന്‍ മന്ത്രി കെ ചന്ദ്രശേഖരന്റെ കീഴില്‍ 1956 ല്‍ ഹൊസ്ദുര്‍ഗില്‍ പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് കാസര്‍കോട്ടേക്ക് പ്രാക്ടീസ് മാറ്റുകയായിരുന്നു.

പയ്യന്നൂര്‍ കാനാകൃഷ്ണന്‍ നായരുടെയും പിലാങ്കുവീട്ടില്‍ ശ്രീദേവി അമ്മയുടെയും മൂത്തമകനായി ജനിച്ചു. പയ്യന്നൂര്‍ വടക്കന്‍മാര്‍ വീട്ടില്‍ സരളാദേവിയാണ് ഭാര്യ. മക്കള്‍ : അഡ്വ. രാജീവ് (കാസര്‍കോട്), വിനോദ്കുമാര്‍ ( കെ എച്ച് എം ഹൊസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍), അഡ്വ. സതീഷ്‌കുമാര്‍ (ഹൊസ്ദുര്‍ഗ്), ബിന്ദു. മരുമക്കള്‍ : അഡ്വ. പി ജി അനൂപ് നാരായണന്‍ (കോഴിക്കോട്), ആശ, സുധ, അഡ്വ. രേഖ. സഹോദരങ്ങള്‍ : പി വി ബാലകൃഷ്ണന്‍ (ഷാര്‍ജ), ഗോപാലന്‍ (റെയില്‍വേ എഞ്ചിനീയര്‍), പയ്യന്നൂര്‍ കോളേജ് പ്രിന്‍സിപ്പല്‍മാരായിരുന്ന പരേതരായ ഗോവിന്ദന്‍കുട്ടി, പത്മനാഭന്‍, പരേതരായ പാര്‍വ്വതി, നാരായണി, പത്മാവതി, ലക്ഷ്മിക്കുട്ടി.

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കാസര്‍കോട് പള്ളം ശ്മശാനത്തില്‍.

RANDOM NEWS

Cinema

ലഹരിക്കെതിരെ ബോധവത്കരണ സിനിമയൊരുക്കി കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത്

നീലേശ്വരം : മദ്യത്തിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും ഉപയോഗം കാരണം വഴി തെറ്റുന്ന യുവതലമുറയ്ക്കും കുടുംബങ്ങള്‍ക്കുമിടയില്‍ അവബോധം സൃഷ്ടിക്കാന്‍ പതിവു ബോധവത്കരണ ക്ലാസുകളില്‍ …