Monday , May 20 2019
Breaking News

തേപ്പു തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

Deathകാഞ്ഞങ്ങാട്: തേപ്പുതൊഴിലാളി തീവണ്ടി തട്ടി മരിച്ചു, ഇതേ തുടര്‍ന്ന് മംഗാപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറിലേറെ തടസപ്പെട്ടു.

വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് കാഞ്ഞങ്ങാട് സൗത്തിനു സമീപത്തെ മുവാരിക്കുണ്ടിലെ തേപ്പു തൊഴിലാളി ഗംഗാധരനാ (55)ണ് നിത്യാനാന്ദാശ്രമത്തിനു സമീപം തീവണ്ടി തട്ടി മരണപ്പെട്ടത്. ഇതിനിടെ ഇതുവഴി വന്ന ചെറുവത്തൂര്‍മംഗലാപുരം പാസഞ്ചര്‍ മൃതദേഹം കാണപ്പെട്ട സ്ഥലത്ത് നിന്ന് അമ്പതു മീറ്ററകലെ നിര്‍ത്തിയിട്ടു. സാധാരണ മൃതദേഹം ട്രാക്കില്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അതിനു മുകളില്‍ കൂടി വണ്ടി ഓടിക്കാറില്ല. ഇതാണ് വണ്ടി നിര്‍ത്തിയിടാന്‍ കാരണം. ഇതേ തുടര്‍ന്ന് മറ്റു വണ്ടികളും വൈകി. ഇതുമൂലും നൂറുകണക്കിനു യാത്രക്കാര്‍ വിവിധ ട്രെയിനുകളിലായി സ്റ്റേഷനുകളില്‍ കുടുങ്ങി. ഇന്നലെ വൈകിട്ട് ആറര മുതല്‍ ഗംഗാധരനെ കാണാനില്ലായിരുന്നു.
ഭാര്യ: സരസ്വതി. മക്കള്‍: ശരത്ത് (ഗള്‍ഫ്), ശ്രുതി, ഷിജിന്‍ സഹോദരങ്ങള്‍ കുമാരന്‍, ചിന്താമണി, മാധവി, ലീല, ഇന്ദിര, ചിരുതകുഞ്ഞി.

RANDOM NEWS

Obit

ഡോ. കെ. അഹമ്മദ് ബഷീര്‍ അന്തരിച്ചു

കുമ്പള: കുമ്പള ബദിയടുക്ക റോഡിലെ ബി.എം.എ. ഹെല്‍ത്ത് സെന്റര്‍ ഉടമയും കുമ്പള മാവിനക്കട്ടയില്‍ താമസക്കാരനുമായ ഡോ.കെ. അഹ്മദ് ബഷീര്‍(71) അന്തരിച്ചു. …