Monday , May 20 2019
Breaking News
Obit

അജന്ത സ്റ്റുഡിയോ ഉടമ രാമഗുരുസ്വാമി അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ആദ്യകാല സ്റ്റുഡിയോ ഉടമയും ബി.ജെ.പി നേതാവും ഗുരുസ്വാമിയുമായിരുന്ന ടി. രാമന്‍മേനോന്‍ എന്ന രാമ ഗുരുസ്വാമി (90) അന്തരിച്ചു. ബാങ്ക് റോഡിലെ അജന്ത സ്റ്റുഡിയോ ഉടമയാണ്. സ്വവസതിയായ ബീരന്ത് വയലിലെ അക്ഷയ നിവാസില്‍ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയാണ്. 1958ല്‍ കാസര്‍കോട്ടെത്തിയ രാമന്‍മേനോന്‍ ഗണപതി നായകിന്റെ ഉടമസ്ഥതയിലുള്ള അജന്ത സ്റ്റുഡിയോയില്‍ ജോലിക്കാരനായി കയറുകയായിരുന്നു. 1962ല്‍ സ്റ്റുഡിയോ സ്വന്തമാക്കി.
കാസര്‍കോട്ടെ ആദ്യകാല ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ്. തന്റെ കീഴില്‍ നിരവധി പേര്‍ക്ക് ജോലി നല്‍കിയിരുന്നു. ജനസംഘം ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട്, ബി.ജെ.പി ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട്, വി.എച്ച്.പി ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ദീര്‍ഘകാലം കാസര്‍കോട് ടൗണ്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടറായിരുന്നു. 1975 നവംബറില്‍ അടിയന്തിരാവസ്ഥക്കെതിരെ സമരം നടത്തി രണ്ടുമാസം ജയിലില്‍ കിടന്നിരുന്നു. ഒരുകാലത്ത് കെ.ജി മാരാര്‍, പരമേശ്വര്‍ തുടങ്ങിയവര്‍ കാസര്‍കോട്ടെത്തുമ്പോള്‍ താവളമാക്കിയിരുന്നത് രാമന്‍മേനോന്റെ വീടായിരുന്നു.
കാസര്‍കോട് ധര്‍മ്മശാസ്ത സേവാസംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന രാമന്‍മേനോന്‍ പതിറ്റാണ്ടുകളോളം കാല്‍നടയായി ശബരിമല തീര്‍ത്ഥാടക സംഘത്തെ നയിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പ് വരെ പതിവ് തെറ്റിക്കാതെ ശബരിമല ദര്‍ശനം തുടര്‍ന്നു.
കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിനി പരേതയായ സാവിത്രിയാണ് ഭാര്യ. മകന്‍: ഹരികൃഷ്ണന്‍ (അജന്ത സ്റ്റുഡിയോ). മരുമകള്‍: രജിനി കൂഡ്‌ലു. സഹോദരി: പരേതയായ കമലാക്ഷി. സംസ്‌കാരം ഇന്നുച്ചയോടെ കേളുഗുഡ്ഡെ പൊതുശ്മശാനത്തില്‍ നടക്കും.

RANDOM NEWS

Obit

ഡോ. കെ. അഹമ്മദ് ബഷീര്‍ അന്തരിച്ചു

കുമ്പള: കുമ്പള ബദിയടുക്ക റോഡിലെ ബി.എം.എ. ഹെല്‍ത്ത് സെന്റര്‍ ഉടമയും കുമ്പള മാവിനക്കട്ടയില്‍ താമസക്കാരനുമായ ഡോ.കെ. അഹ്മദ് ബഷീര്‍(71) അന്തരിച്ചു. …