Tuesday , June 18 2019
Breaking News

ഡോ. കെ. അഹമ്മദ് ബഷീര്‍ അന്തരിച്ചു

Obitകുമ്പള: കുമ്പള ബദിയടുക്ക റോഡിലെ ബി.എം.എ. ഹെല്‍ത്ത് സെന്റര്‍ ഉടമയും കുമ്പള മാവിനക്കട്ടയില്‍ താമസക്കാരനുമായ ഡോ.കെ. അഹ്മദ് ബഷീര്‍(71) അന്തരിച്ചു. മുളിയാര്‍ മല്ലം സ്വദേശിയാണ്. ദീര്‍ഘ കാലം കുമ്പള സി.എച്ച്.സി.യില്‍ മെഡിക്കല്‍ ഓഫീസറായിരുന്നു. മുള്ളേരിയ ഗവ. ആസ്പത്രിയിലും സേവനം അനുഷ്ടിച്ചിരുന്നു. 40 വര്‍ഷത്തോളമായി കുമ്പളയില്‍ താമസിച്ച് വരികയാണ്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മൃതദേഹം മാവിനകട്ടയിലെ വീട്ടിലെത്തിച്ച് പൊതു ദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് ഉച്ചയോടെ മല്ലത്തേക്ക് കൊണ്ടുപോയി. മല്ലം ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ കബറടക്കും. ഭാര്യ: സുഹ്‌റ. മക്കള്‍: മുനാവര്‍(ഗള്‍ഫ്), ഡോ. മുബീന. മരുമക്കള്‍: ഡോ. ഇര്‍ഫാന്‍, സല്‍മ.

RANDOM NEWS

Marannam

പനി ബാധിച്ച് ഏഴുവയസുകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: പനി ബാധിച്ച് ഏഴ് വയസുകാരന്‍ മരിച്ചു. എടത്തോട് പള്ളത്തുമലയിലെ പൗലോസിന്റെ മകന്‍ ആല്‍ഫിന്‍ സാവിയോ ആണ് പരിയാരം മെഡിക്കല്‍ …