Tuesday , August 20 2019
Breaking News

ഷാഫി പുളിക്കൂര്‍ അന്തരിച്ചു

Obitഷിരിബാഗിലു: പുളിക്കൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി മുന്‍ സെക്രട്ടറിയും മധൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന ഷാഫി പുളിക്കൂര്‍ (47) അന്തരിച്ചു. രണ്ട് മാസം മുമ്പ് യു.എ.ഇ. സന്ദര്‍ശനത്തിനിടെ കുഴഞ്ഞുവീണ് ബോധരഹിതനായി ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷാഫിയെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചുവെങ്കിലും അസുഖം ഭേദമായില്ല. ഇന്നലെ രാത്രി പുളിക്കൂര്‍ പള്ളത്തെ വീട്ടിലായിരുന്നു അന്ത്യം. മധൂര്‍ പഞ്ചായത്തിന്റെയും വിശിഷ്യാ പുളിക്കൂര്‍ പ്രദേശത്തിന്റെയും വികസനത്തിന് വേണ്ടി ഏറെ പ്രവര്‍ത്തിച്ച വ്യക്തികളിലൊരാളാണ്. പഞ്ചായത്ത് അംഗമെന്ന നിലയില്‍ വാര്‍ഡിലെ ഓരോ അംഗങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഓടി നടന്നിരുന്ന ഷാഫി എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. സാമൂഹ്യ, കലാ, കായിക രംഗങ്ങളിലും സജീവമായിരുന്നു. പള്ളം സുബ്ഹാന മസ്ജിദ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുളിക്കൂര്‍ പള്ളത്തെ പരേതനായ മൊയ്തീന്റെയും ഉമ്മു ഹലീമയുടെയും മകനാണ്. ഭാര്യ: ഫൗസിയ ബോവിക്കാനം. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ പള്ളം, യൂസുഫ് പള്ളം, എം.പി.ഉമര്‍, ബീഫാത്തിമ. മയ്യത്ത് പുളിക്കൂര്‍ ഖിളര്‍ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

RANDOM NEWS

Death

മിനി ലോറിയില്‍ വളം കയറ്റി വരുന്നതിനിടെ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

ചട്ടഞ്ചാല്‍ : മിനിലോറിയില്‍ വളം കയറ്റി വരുന്നതിനിടെ തൊഴിലാളിയായ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. സി …