ബദിയടുക്ക: ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണുമരിച്ചു. ബദിയടുക്ക ബീജന്തടുക്കയിലെ കെ.ടി അബ്ദുല്റഹ്മാന് (60) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി ഓട്ടോ ഡ്രൈവറായിരുന്നു. 20 വര്‍ഷം കാസര്‍കോട് നഗരത്തിലും പിന്നീട് ബദിയടുക്കയിലും ഓട്ടോ ഓടിച്ച് വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ഇസ്മായില്ആസ്യമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: സറീന, ഹാജറ, മുനീര്‍, ഷമീമ, ഹാഷിം. മരുമക്കള്‍: ഇക്ബാല്‍, ഷംസുദ്ദീന്, ഷറഫുദ്ദീന്, നിഷാബി. സഹോദരങ്ങള്‍: ഇബ്രാഹിം, ബീഫാത്തിമ, നബീസ, ഖദീജ. അബ്ദുല്‍റഹ്മാന്റെ മരണത്തെ തുടര്‍ന്ന് ബദിയടുക്കയില്‍ ഉച്ചവരെ ഓട്ടോ ഡ്രൈവര്‍മാര്‍ ഹര്‍ത്താല്‍ ആചരിച്ചു.
