Wednesday , December 11 2019
Breaking News

എം എ ഖാസിം മുസ്ല്യാരുടെ വിയോഗം ; വിട വാങ്ങിയത് ഉത്തരമലബാറിന്റെ പണ്ഡിത തേജസ്

M-A-KHasimകാസര്‍കോട് : സമസ്ത ഇസ്സാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവുമായിരുന്ന എം എ ഖാസിം മുസ്ല്യാരുടെ വിയോഗം തീരാനഷ്ടം. ഉത്തരമലബാറിന്റെ പണ്ഡിത തേജസ്സായിരുന്നു എം എ ഖാസിം മുസ്ല്യാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തണലില്‍ തനിക്കു പരമ്പരാഗതമായി ലഭിച്ച മത വിജ്ഞാനം അദ്ദേഹം നിരവധി പേര്‍ക്ക് പകര്‍ന്നു നല്‍കിയിരുന്നു. ഒരു പാട് ശിഷ്യഗണങ്ങളെ സമൂഹത്തിലേക്ക് വാര്‍ത്തെടുത്തു. പിതാവ് അബ്ദുല്‍റഹ്മാന്‍ മുസ്ല്യാരില്‍ നിന്നും ബാലപാഠം നുകര്‍ന്ന ഖാസിം മുസ്ല്യാര്‍ അതിവേഗം പാണ്ഡിത്യത്തിന്റെ നിറകുടമായി തീര്‍ന്നു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഏതു പാതിരാത്രിയിലും തന്റെ വീടിനു മുന്നില്‍ പരാതിയുമായെത്താമെന്നത് തന്നെ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ആഴം വ്യക്തമാണ്.

തായലങ്ങാടി ജുമാമസ്ജിദില്‍ ദീര്‍ഘകാലം മുദരിസും ഖത്വീബുമായി സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം അക്കാലത്ത് മസ്ജിദില്‍ നടത്തിയിരുന്ന റമദാന്‍ ക്ലാസ് വളരെ പ്രസിദ്ധമായിരുന്നു. ഉത്തര മലബാറില്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും വളര്‍ച്ചക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത വ്യക്തിയായിരുന്നു. എം എ ഖാസിം മുസ്ല്യാരുടെ വിയോഗ വാര്‍ത്ത പുറത്തു വന്നപ്പോള്‍ പലര്‍ക്കും അത് ഉള്‍ക്കൊള്ളാനായില്ല. നേതാക്കളും പ്രവര്‍ത്തകരും വിങ്ങിപ്പൊട്ടുന്ന കാഴ്ചയാണ് കാണാനായത്.

മൊഗ്രാലിലെ പരേതനായ അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍ – ബീഫാത്തിമ ദമ്പതികളുടെ മകനായി 1951ലായിരുന്നു ജനനം. വിവിധ ദര്‍സുകളിലെ പഠനത്തിന് ശേഷം ദാറുല്‍ ഉലും ദയൂബന്ദില്‍ നിന്ന് അല്‍ ഖാസിമി ബിരുദം നേടി. തുടര്‍ന്ന് പട്ടോരി കുക്കാജെ, തോടാര്‍, ബംബ്രാണ, പുത്തൂര്‍, കുമ്പള, തായലങ്ങാടി, അസ്ഹരിയ്യ കോളേജ് പയ്യന്നൂര്‍ എന്നീ സ്ഥലങ്ങളില്‍ അധ്യാപനം നടത്തിയിരുന്നു.

ഞായറാഴ്ച രാവിലെ ഉപ്പള മുസോടി മലബാര്‍ കടപ്പുറത്ത് കടലാക്രമണം നടന്ന പ്രദേശത്തെ തകര്‍ന്ന മസ്ജിദും പരിസരത്തെ വീടുകളും സന്ദര്‍ശിച്ച് ദുരിതമേഖലയിലുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥന നടത്തിയിരുന്നു. തുടര്‍ന്ന് ഉപ്പള മുസോടി അദീബ കടപ്പുറത്തെ ബാവ ഫഖ്‌റുദ്ദിന്‍ മഖാമില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം കാറില്‍ കുമ്പളയിലേക്ക് വരുന്നതിനിടെയാണ് ഉപ്പളയില്‍ വെച്ച് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ മംഗ്‌ളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

RANDOM NEWS

അസുഖത്തെ തുടര്‍ന്ന് എട്ടുവയസുകാരി മരിച്ചു

നെല്ലിക്കുന്ന് : അസുഖത്തെ തുടര്‍ന്ന് എട്ടുവയസുകാരി മരിച്ചു. കെ എ സാദിഖ് ഗണേശ് – മറിയംബി അക്കര ദമ്പതികളുടെയും മകള്‍ …