കാസര്‍കോട് : മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ്ജ് ചെയ്യാന്‍ കടയിലെത്തിയ പ്രവാസി കുഴഞ്ഞുവീണു മരിച്ചു. ഫോര്‍ട്ട് റോഡിലെ അബ്ദുല്‍ ലത്തീഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കാസര്‍കോട് ജാല്‍സൂര്‍ ജംഗ്ഷനു സമീപത്തെ കടയിലാണ് സംഭവം. കുഴഞ്ഞുവീണ അബ്ദുല്ലത്തീഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഖത്തറിലായിരുന്ന ലത്തീഫ് പത്തു ദിവസം മുമ്പാണ് നാട്ടിലേക്ക് അവധിക്ക് വന്നത്.
പരേതനായ ഹസന്-ഹലീമ ദമ്പദികളുടെ മകനാണ്. ഭാര്യ; അസ്മ. മക്കള്‍ : തസ്ലിമ, തൗസീഫ്. മരുമകന് അന്‍സാരി. സഹോദരങ്ങള്‍ : അബ്ദുല്‍ഖാദര്‍, അബ്ദുല്റഹ്മാന്, അബ്ദുല്‍ അനീസ്.