Thursday , January 23 2020
Breaking News

ഹൃദയാഘാതത്തെത്തുടര്‍ന്ന് അംഗണ്‍വാടി അധ്യാപിക മരിച്ചു

Obitനീലേശ്വരം : അസുഖം മൂലം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അംഗണ്‍വാടി അധ്യാപിക ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കരിന്തളം തലയടുക്കത്തെ ശശിയുടെ ഭാര്യ പി കെ വത്സല (48)യാണ് മരിച്ചത്. കൂവാറ്റി അംഗണ്‍വാടിയിലെ അധ്യാപികയാണ്. അംഗണ്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പേഴ്‌സ് അസോസിയേഷന്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ബ്ലോക്ക് കമ്മിറ്റി അംഗം സി പി എം ബ്രാഞ്ച് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ചുള്ളിക്കര-പയ്യച്ചേരിയിലെ പരേതനായ കുഞ്ഞിരാമന്‍-ഭാരതി ദമ്പതികളുടെ മകളാണ്. മക്കള്‍ : ജിഷ്ണു പ്രസാദ്, കൃഷ്ണപ്രിയ. സഹോദരങ്ങള്‍ ; ജയരാജന്‍, ജയപ്രഭ, ശുഭ, ദിവ്യശ്രി.

RANDOM NEWS

ബസില്‍ കടത്തിയ മദ്യവും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം : കര്‍ണ്ണാടക ബസില്‍ കടത്തുകയായിരുന്ന 20കുപ്പി മദ്യവും ആറുകിലോ പുകയില ഉല്‍പ്പന്നങ്ങളും വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പിടികൂടി. …