Wednesday , December 19 2018
Breaking News
Obit

അസുഖത്തെത്തുടര്‍ന്ന് സിവില്‍ എക്‌സൈസ് ഓഫീസര്‍ മരിച്ചു

നീലേശ്വരം: ക്വാര്‍ട്ടേഴ്‌സില്‍ അസ്വസ്ഥത അനുഭവപ്പെട്ട് മംഗലാപുരം ഫസ്റ്റ് ന്യൂറോ (ഹെഗ്‌ഡെ) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിവില്‍ എക്‌സൈസ് ഓഫീസര്‍ ബങ്കളം അങ്കക്കളരിയിലെ ടി വി ബിനു (43) മരിച്ചു. മൂവാരി-മുഖാരി സമുദായ സംഘം മുന്‍ സംസ്ഥാന സെക്രട്ടറിയായ ബിനു മികച്ച സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.
കുടുംബസമേതം നീലേശ്വരം പുത്തരിയടുക്കത്തെ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതിനിടയില്‍ രണ്ടു ദിവസം മുമ്പാണ് ബിനുവിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 3.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
രണ്ടു വര്‍ഷം മുമ്പ് രക്താര്‍ബുദത്തെ തുടര്‍ന്ന് തലക്ക് ശസ്ത്രക്രിയക്ക് വിധേയനായ ബിനുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് അസ്വസ്ഥത ഉണ്ടായത്. വൈകുന്നേരത്തോടെ നീലേശ്വരത്ത് കൊണ്ടുവന്ന മൃതദേഹം തേജസ്വിനി സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ച ശേഷം ബുധനാഴ്ച രാവിലെ പുത്തരിയടുക്കത്തെ എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ കൊണ്ടുപോയി പൊതുദര്‍ശനത്തിന് വെച്ചു. ഇവിടെ സഹപ്രവര്‍ത്തകര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. പരേതനായ ടി വി നാരായണന്‍-ദേവകി ദമ്പതികളുടെ മകനാണണ്. ഭാര്യ: ജുന. മക്കള്‍: ജഗന്നാഥന്‍(ഏഴ്), ബന്ദ്രിനാഥ് (രണ്ട്). സഹോദരങ്ങള്‍: പ്രമോദ്, സുനില.

RANDOM NEWS

Hanging

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ബേക്കല്‍ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാങ്ക് റോഡിലെ മുത്തൂറ്റ് ഫിനാന്‍സ് …