Wednesday , September 19 2018
Breaking News
ECG-SUDHARSHAN

ലോക പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ ഇ.സി.ജി സുദര്‍ശന്‍ അന്തരിച്ചു

ടെക്സാസ്: ലോക പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ ഇ സി ജോര്‍ജ് സുദര്‍ശന്‍(86) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ അമേരിക്കയിലെ ടെക്സാസിലായിരുന്നു അന്ത്യം. സൈദ്ധാന്തികഭൗതികത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഗവേഷകനാണ് സുദര്‍ശന്‍. ഒന്‍പത് തവണ നൊബേല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന് ആ ബഹുമതി നല്‍കാതിരുന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ റോബര്‍ട്ട് മാര്‍ഷാക്കുമായി ചേര്‍ന്ന് സുദര്‍ശന്‍ രൂപംനല്‍കിയ ‘വി മൈനസ് എ’ സിദ്ധാന്തമാണ് ക്ഷീണബലരഹസ്യത്തിന്റെ താക്കോലായി മാറിയത്. ക്വാണ്ടം പ്രകാശീയത (ക്വാണ്ടം ഓപ്റ്റിക്‌സ്) എന്ന പഠനശാഖയ്ക്ക് 1960 കളില്‍ അടിത്തറിയിതിലെ പ്രധാനിയും ഇദ്ദേഹമാണ്. പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ടാക്യോണുകളെന്ന സൈദ്ധാന്തിക കണങ്ങളെക്കുറിച്ചും സുദര്‍ശന്‍ പ്രവചനം നടത്തി.
ക്വാണ്ടംവ്യൂഹങ്ങളെ തുടര്‍ച്ചയായി നിരീക്ഷിച്ചാല്‍ എന്തുസംഭവിക്കും എന്നകാര്യം പരിഗണിക്കുന്ന ‘ക്വാണ്ടം സെനോ ഇഫക്ട്’ ആണ് സുദര്‍ശന്റെ മറ്റൊരു സംഭാവന.

കോട്ടയം ജില്ലയിലെ പള്ളത്ത് എണ്ണയ്ക്കല്‍ തറവാട്ടില്‍ ഇ ഐ ചാണ്ടിയുടെയും അച്ചാമ്മയുടെയും മകനായി 1931 സെപ്റ്റംബര്‍ പതിനാറിനാണ് സുദര്‍ശന്‍ ജനിച്ചത്. ഒമ്പതു
തവണ നോബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. പത്മഭൂഷണ്‍(1976), പത്മവിഭൂഷണ്‍(2007) എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഭാമതി.യാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

RANDOM NEWS

Accident-Death

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. കൊളവയല്‍ ഉപാസന ക്ലബ്ബിന് സമീപത്തെ കുമാരന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (60) ആണ് …