Friday , July 20 2018
Breaking News

ലോക്കല്‍ഫണ്ട് ഓഡിറ്റര്‍ ഹൃദയാഘാതം മൂലം മരിച്ചു

Obitമുള്ളേരിയ: കാസര്‍കോട് ലോക്കല്‍ ഫണ്ട് ഓഡിറ്റര്‍ നീര്‍ച്ചാല്‍ മല്ലടുക്കയിലെ ചക്രേശ്വര നായക് (47) ഹൃദയാഘാതംമൂലം അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ചക്രേശ്വര നായകിന് ഓഫീസില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കാസര്‍കോട്ടെ ആസ്പത്രിയില്‍ ചികിത്സിച്ച ശേഷം വീട്ടിലേക്ക് പോയതായിരുന്നു. രാത്രിയോടെ വീണ്ടും അസുഖം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. കേരള മറാഠി ശാരദോത്സവ സമിതിയുടെ മുന്‍ പ്രസിഡണ്ടായിരുന്നു.
രാമനായക്‌സീതു ദമ്പതികളുടെ മകനാണ്. ബദിയടുക്ക കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരി ജയന്തിയാണ് ഭാര്യ. മക്കള്‍: ചിത്ര, ലതശ്രി. സഹോദരങ്ങള്‍: സത്യനായക്, ഗോവിന്ദ, ഗോപാലന്‍, കൃഷ്ണന്‍

RANDOM NEWS

Obit

രാഷ്ട്രീയ -സാമൂഹ്യപ്രവര്‍ത്തകന്‍ പി എം അബ്ദുല്‍ ഹമീദ് അന്തരിച്ചു

നായന്മാര്‍മൂല: രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകനും തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഫീസ് സെക്രട്ടറിയുമായ നായന്മാര്‍മൂല മിനിസ്റ്റേഡിയത്തിന് സമീപത്തെ പി.എം അബ്ദുല്‍ …