Friday , November 16 2018
Breaking News

ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Deathകാഞ്ഞങ്ങാട് : ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മുന്‍ ദിനേശ്ബീഡി തൊഴിലാളി മരിച്ചു.പാലാത്തടത്തെ പരേതനായ അപ്പൂട്ടിയുടെ ഭാര്യ സി പി ശാന്ത (63)യാണ് മംഗളുരു ആശുപത്രിയില്‍ മരിച്ചത്. രണ്ട് ദിവസം മുമ്പ് പാലാത്തടത്തായിരുന്നു സംഭവം. ശാന്ത നീലേശ്വരത്ത് നിന്നും തിരിച്ച് പോകവെ റിക്ഷയിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം. മക്കള്‍: രജനി, രതി, രതീഷ്, ലത. മരുമക്കള്‍: ദാമോദരന്‍ (പാലാത്തടം), സതീശന്‍ (കരക്കാട്), ദീപ ( പള്ളിപ്പാറ) പരേതനായ ദിനേശന്‍.സഹോദരങ്ങള്‍: മാധവി, തമ്പായി, നാരായണന്‍, ശ്യാമള, രാഘവന്‍, ഭാസ്‌ക്കരന്‍, ശ്രീധരന്‍.

RANDOM NEWS

Arrested

മോഷ്ടിച്ച ഇരുചക്ര വാഹനങ്ങളുമായി മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 15 ബുള്ളറ്റുകള്‍ മോഷ്ടിച്ച സംഘത്തെ ഉള്ളാള്‍ പൊലീസ് അറസ്റ്റു ചെയ്തു. ഉപ്പളയിലെ മുഹമ്മദ് …