Wednesday , July 18 2018
Breaking News

ഉദിനൂര്‍ വിള കൊയ്ത്ത് സമരസേനാനി കണിച്ചുകുളങ്ങര കുഞ്ഞമ്പു അന്തരിച്ചു

Obitതൃക്കരിപ്പൂര്‍: ഉദിനൂരിലെ പ്രശസ്തമായ വിള കൊയ്ത്ത് സമര സേനാനിയും ആദ്യകാല നാടക രചയിതാവും നടനുമായിരുന്ന കണിച്ചുകുളങ്ങര കുഞ്ഞമ്പു ( 86 ) നിര്യതനായി. അസുഖബാധിതനായി ദീര്‍ഘകാലമായി വീട്ടില്‍ വിശ്രമജീവിതമായിരുന്നു. പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു അന്ത്യം. 1945 കാലഘട്ടത്തില്‍ ജന്മിമാരുടെ ചൂഷണത്തിനെതിരായി ഉദിനൂരില്‍ നടന്ന വിള കൊയ്ത്ത് സമരത്തിലും പ്രതിഷേധ സമരങ്ങളിലും റേഷന്‍ ഷോപ്പ് പിക്കറ്റിങ്ങു സമരത്തിലും സജീവമായി പങ്കെടുത്തിരുന്നു. അഖിലേന്ത്യാ കിസാന്‍സഭയുടെ സമരഭടനായിരുന്നു. ഉദിനൂരില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ മുഖ്യസംഘാടകനായ ഇദ്ദേഹം പിന്നീട് സി പി എമ്മിന്റെ സജീവ പ്രവര്‍ത്തകനായി. ‘ഇരുട്ടിന്റെ സന്തതികള്‍’ എന്ന നാടകം രചിച്ചിട്ടുണ്ട്. ഭാര്യ: കിഴക്കൂല്‍ കാര്‍ത്ത്യായനി. മക്കള്‍: ഓമന ( കോരംകുളം ),ശോഭന ( ചന്തേര ), ബാലാമണി ( കണ്ടങ്കാളി ) ചന്ദ്രന്‍ ( വിമുക്തഭടന്‍ ), ശശി ( ഗള്‍ഫ് ). മരുമക്കള്‍ : ലോഹിതാക്ഷന്‍ ( റിട്ട. ജല അതോറിട്ടി ), കണിച്ചുകുളങ്ങര ബാലന്‍ ( ചന്തേര ), പത്മനാഭന്‍ ( കണ്ടങ്കാളി ) വിജി ( കുഞ്ഞിമംഗലം, ആശാവര്‍ക്കര്‍), ശ്രീജ ( മാവുങ്കാല്‍ ). സഹോദരങ്ങള്‍: കല്ല്യാണി ( ചന്തേര ) പരേതരായ ചിരി, ഭാസ്‌ക്കരന്‍. വൈകീട്ട് മൂന്ന് മണിയോടെ ഉദിനൂരിലെ സി പി എം ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. അഞ്ച് മണിക്ക് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും

RANDOM NEWS

Accident-Death-1

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

കുമ്പള: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമ്പള, കുഞ്ഞലിപുര തറവാട്ടിലെ ദേവകിയമ്മ (98) അന്തരിച്ചു. ഇക്കഴിഞ്ഞ മെയ് 5ന് കാര്‍ ഇടിച്ച് …