Saturday , July 20 2019
Breaking News
sideeq

നെല്ലിക്കുന്ന് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞ് വീണ് മരിച്ചു. നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിജി റോഡിലെ പരേതനായ ബഷീറിന്റെ മകന്‍ സിദ്ദീഖ് ബഷീറാ (35) ണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. പ്രഷര്‍ ചെക്ക് ചെയ്യാനായി കുവൈറ്റി ആശുപത്രിയില്‍ എത്തിയതായിരുന്നു. ഡോക്ടറെ കാണിക്കാനായി എത്തിയ ഉടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഡോക്ടര്‍ പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷാര്‍ജയിലെ ടൈപ്പിംഗ് സെന്ററിലെ ജീവനക്കാരനായിരുന്നു. മൂന്നു മാസം മുമ്പാണ് അവധി കഴിഞ്ഞ് ഷാര്‍ജയിലേക്ക് പോയത്.ഈ മാസം 15ന് സഹോദരി റൈഹാനയുടെ വിവാഹം നിഴ്ചയിച്ചിരുന്നു. നാട്ടില്‍ വരാനുള്ള ഒരുക്കത്തിനിടെയാണ് മരണം. നെല്ലിക്കുന്ന് സബീഹുല്‍ ഹുദാ ദഫ് സംഘത്തിന്റെ സജീവ പ്രവര്‍ത്തകനും സ്‌പോര്‍ട്സ്സ് മാന്യമായിരുന്ന സിദ്ദീഖ് ബഷീറിന്റെ മരണം നാട്ടുകാരെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി.അവിവാഹിതനാണ്. ഉമ്മ: മൈമൂന. മറ്റുസഹോദരങ്ങള്‍: ഷഫീഖ് (ദുബൈ), റഷീദ, റാഹിന, റംസീന, റിസ് വാന. മയ്യത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

.

RANDOM NEWS

Rain

ജില്ലയില്‍ കനത്ത മഴ തുടരുന്നു; മൊഗ്രാല്‍പുത്തൂരില്‍ മണ്ണിടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു

കാസര്‍കോട് : ജില്ലയില്‍ കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച രാത്രിമുതല്‍ ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. തീരദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമായിട്ടുണ്ട്. …