Wednesday , January 29 2020
Breaking News

ഓച്ചിറയില്‍നിന്ന് തട്ടിയെടുത്ത പെണ്‍കുട്ടി മുംബൈയില്‍; മുഹമ്മദ് റോഷന്‍ കസ്റ്റഡിയില്‍

കൊല്ലം ; ഓച്ചിറയില്‍ നിന്നു തട്ടിക്കൊണ്ടു പോയ രാജസ്ഥാനി സ്വദേശിയായ പതിനഞ്ചുകാരിയെയും മുഖ്യപ്രതിയായ മുഹമ്മദ് റോഷനെയും മുംബൈയില്‍ കണ്ടെത്തി. കേരള പൊലീസ് സംഘം ഇവരെ തേടി കഴിഞ്ഞ ദിവസം മുംബൈയിലെത്തിയിരുന്നു.

കഴിഞ്ഞ 18നാണു റോഷന്റെ നേതൃത്വത്തിലുള്ള സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയും റോഷനുമായി നേരത്തെ അടുപ്പമുണ്ടായിരുന്നതായാണു പൊലീസ് പറയുന്നത്. പ്രാദേശിക സിപിഐ നേതാവിന്റ. മകനാണ് റോഷന്‍.

വഴിയോരക്കച്ചവടക്കാരായ ഇതരസംസ്ഥാന ദമ്പതികളെ ആക്രമിച്ച ശേഷം പതിനഞ്ചുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ 3 പ്രതികളെ ഓച്ചിറ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒട്ടേറെ കേസുകളില്‍ പ്രതിയായ പായിക്കുഴി മോഴൂത്തറയില്‍ പ്യാരി (19), പായിക്കുഴി കുറ്റിത്തറയില്‍ അനന്തു (20), വവ്വാക്കാവ് തണ്ടാശേരില്‍ തെക്കതില്‍ ബിവിന്‍ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും അനന്തുവാണു കാറില്‍ എറണാകുളത്തേക്ക് കൊ
ണ്ടുപോയതും റെയില്‍വേ സ്റ്റേഷനില്‍നിന്നു ബെംഗളൂരുവിലേക്കു ടിക്കറ്റ് എടുത്തു നല്‍കിയതെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. മുഹമ്മദ് റോഷനു കാര്‍ വാടയ്‌ക്കെടുത്തു നല്‍കിയ കൊറ്റമ്പള്ളി സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തങ്കിലും സംഭവത്തില്‍ യുവാവിനു പങ്കില്ലെന്നു പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി എസിപി അരുണ്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. അറസ്റ്റ് ചെയ്ത മൂന്നുപേരെയും കരുനാഗപ്പള്ളി മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. പ്യാരിക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിട്ടുണ്ട്.

ആണ്‍കുട്ടികളുടെ വേഷത്തിലും ഭാവത്തിലും വളര്‍ത്തിയിട്ടും തന്റെ മകളെ ഗുണ്ടാസംഘം പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിറകണ്ണുകളോടെ പറയുന്നു. മകളെ പല തവണ മുഹമ്മദ് റോഷന്റെ നേതൃത്വത്തില്‍ ശല്യം ചെയ്തിട്ടുണ്ട്. ഒന്നര മാസം മുന്‍പു ഭീഷണിപ്പെടുത്തി തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകളെ ശല്യം
ചെയ്യരുതെന്ന് അപേക്ഷിച്ചു റോഷന്റെ പിതാവിന്റെ കാല്‍ക്കല്‍വീണു കരഞ്ഞു പറഞ്ഞിരുന്നു.

പലതവണ പൊലീസിനു പരാതി നല്‍കിയെങ്കിലും തങ്ങള്‍ക്ക് ആരില്‍നിന്നു നീതി ലഭിച്ചില്ലെന്നും അവര്‍ പറയുന്നു. ഗുണ്ടസംഘങ്ങളില്‍നിന്നു മകളെ സംരക്ഷിക്കാന്‍ ഇവര്‍ സ്വദേശത്തേക്കു മടങ്ങാനും തീരുമാനിച്ചിരുന്നു.

RANDOM NEWS

വിശ്രമിക്കാന്‍ സമയമായിട്ടില്ല, ഭരണഘടനാ സംരക്ഷണത്തിന് സ്വയം സമര്‍പ്പിക്കാന്‍ തയ്യാറാവുക: മുഖ്യമന്ത്രി

തിരുവനന്തപുരം:നമ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. …