Sunday , November 18 2018
Breaking News
Ockhi

ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക്; നാശം വിതയ്ക്കുമെന്ന് ആശങ്ക

കൊച്ചി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍. വെള്ളിയാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റ് മിനിക്കോയി ദ്വീപിന് അറുപത് കിലോമീറ്റര്‍ അകലെയെത്തി. രാത്രിയോടെ അമ്‌നി ദ്വപീലേക്ക് പ്രവേശിക്കും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റ് ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടം വിതയ്ക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റ് എത്തുന്നതിന് മുമ്പ് ആഞ്ഞുവീശിയ കാറ്റിലും വ്യാപക നഷ്ടമാണ് ലക്ഷദ്വീപില്‍ ഉണ്ടായിരിക്കുന്നത്. കല്‍പേനിയില്‍ അഞ്ച് ബോട്ടുകള്‍ മുങ്ങി. തിരമാലകള്‍ അഞ്ച് മീറ്ററോളം ഉയരുകയും കടല്‍ഭിത്തികള്‍ തകരുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. റോഡുകളില്‍ വെള്ളം കയറി. ഭക്ഷണസാധനങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള ഗതാഗതം. പൂര്‍ണമായും തടസ്സപ്പെട്ടു. തിങ്കളാഴ്ച്ച അര്‍ധരാത്രി വരെ കടലില്‍ ശക്തമായി തുടരുന്ന ഓഖിയുടെ ശക്തി ചൊവ്വാഴ്ച്ചയോടെ കുറയുമെന്നാണ് കണക്കാക്കുന്നത്. തിങ്കളാഅര്‍ധരാത്രിയോടെ ഗുജറാത്ത് തീരത്തേക്ക് ഓഖി നീങ്ങുമെന്നാണ് മുന്നറിയിപ്പ്.

RANDOM NEWS

Sreedharan-pilla

ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധം;ശബരിമലസമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും-ശ്രീധരന്‍ പിള്ള

കോഴിക്കോട്: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയുടേയും മറ്റ് നേതാക്കളുടേയും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ …