Saturday , July 20 2019
Breaking News
Oblimpic-Day

ഒളിമ്പിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും; ദീപശിഖാ പ്രയാണം 23ന്

കാസര്‍കോട് : ഒളിമ്പിക് ദിനം ജില്ലയില്‍ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഈ മാസം 16 മുതല്‍ ഒളിമ്പിക് ദിനമായ ജൂണ്‍ 23 വരെ ജില്ലയിലുടനീളം വിവിധ മത്സര പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടികളില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തും. ഫുട്‌ബോള്‍, വോളിബോള്‍, കബഡി എന്നീയിനങ്ങളില്‍ സൗഹൃദ മത്സരങ്ങളും സ്‌പോര്‍ട്‌സ് ക്വിസ്, പോസ്റ്റര്‍ രചനാ മത്സരം തുടങ്ങിയവയും വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ നടത്തും. 23ന് രാവിലെ തൃക്കരിപ്പൂരില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖാ പ്രയാണം വൈകീട്ട് അഞ്ചിന് കാസര്‍കോട് നഗരത്തില്‍ സമാപിക്കും. ഇതില്‍ ആയിരത്തോളം അത്‌ലറ്റുകള്‍ പങ്കെടുക്കും.
രക്ഷാധികാരികളായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍ എന്നിവരെയും സംഘാടക കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിനെയും തീരുമാനിച്ചു.
ഒളിമ്പിക് ദിനാഘോഷത്തിന് മുന്നോടിയായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത് സുഹറ, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടിവി ബാലന്‍, സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധി ഡോ. പി കെ ജഗന്നാഥന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ വി രാഘവന്‍, കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് എന്‍ എ സുലൈമാന്‍, എക്‌സിക്യുട്ടീവ് അംഗങ്ങളായ ടി വി കൃഷ്ണന്‍, പള്ളം നാരായണ്‍, അനില്‍ ബങ്കളം, വിജയ് മോഹന്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

Ambikasudhan-Mangad

പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യം: ഡോ.അംബികാസുതന്‍ മാങ്ങാട്

കുണ്ടംകുഴി: പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുമായി …