Wednesday , December 11 2019
Breaking News

കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍

മസ്‌കത്ത് : കേരള സെക്ടറിലേതുള്‍പ്പടെ വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍. ജൂലൈ ഏഴു മുതല്‍ ഓഗസ്റ്റ് 31 വരെ 877 സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വിസ് റദ്ദാക്കിയതിന്റെ തുടര്‍ച്ചയായാണ് നടപടി. മാസങ്ങളായി ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല.

കോഴിക്കോടിന് പുറമെ ഇന്ത്യയിലെ മുംബൈ, ഹൈദരാബാദ്, ജയ്പൂര്‍, ഗോവ എന്നീ സെക്ടറുകളിലേക്കും ജിദ്ദ, ദുബായ് കാഠ്മണ്ഡു, കൊളംബോ, അമ്മാന്‍, കുവൈത്ത്, മദീന, ദോഹ, സലാല, റിയാദ്, ഏതന്‍സ് എന്നീ നഗരങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീ ബുക്കിങ് നനടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ബുക്ക് ചെയ്യുന്നതിന് മുമ്പ് ഒമാന്‍ എയര്‍ വെബ്‌സൈറ്റിലോ കാള്‍ സെന്റര്‍ നമ്പറായ 96824531111ലോ വിളിച്ച് ഫ്‌ളൈറ്റ് സ്റ്റാറ്റസ് അന്വേശിക്കണം.

RANDOM NEWS

പി ബി അബ്ദുറസ്സാഖ് അനുസ്മരണം- ‘പ്രിയപ്പെട്ട റദ്ദുച്ച’ നവംബര്‍ 14ന് ദുബായ് കെ എം സി സി യില്‍

ദുബൈ: ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മുന്‍ മഞ്ചേശ്വരം എം എല്‍ എയും മുസ്ലിം ലീഗ് നേതാവുമായ …