Saturday , January 25 2020
Breaking News

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വീണ്ടുമൊരു പൊന്നോണംകൂടി…..എല്ലാ മാന്യവായനക്കാര്‍ക്കും കാസര്‍കോട് ഡോട്ട്‌കോമിന്റെ ഓണാശംസകള്‍

കാസര്‍കോട് : ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ആ നല്ല നാളുകളുടെ ഓര്‍മ്മകളുമായി വീണ്ടുമൊരു പൊന്നോണം കൂടി.. ലോക മലയാളികള്‍ ബുധനാഴ്ച തിരുവോണം ആഘോഷിക്കുന്നു. മലയാളികള്‍ക്ക് ഓണം സ്മരണകളുടെ നാളുകളാണ്. ഒത്തുകൂടലിന്റെ ദിനങ്ങളാണ്. പുതിയ പ്രതീക്ഷകളാണ് ഓരോ ഓണനാളുകള്‍ നമുക്ക് മുന്നിലേക്ക് തുറന്നിടുന്നത്.

ഓണത്തോടനുബന്ധിച്ച് നഗരത്തില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇതര സംസ്ഥാനക്കാരായ കച്ചവടക്കാരാണ് വഴിവാണിഭമേഖല കയ്യടക്കിയത്. പ്രളയദുരിതം ഇത്തവണയും ഉണ്ടായതിനാല്‍ പൊതുവെ ലളിതമായ ഓണാഘോഷ പരിപാടികളാണ് നാടെങ്ങും നടക്കുന്നത്. ചില സംഘടനകളും ക്ലബ്ബുകളും ആഘോഷ പരിപാടികള്‍ക്ക് സ്വരൂപിച്ച തുകകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ആഘോഷം ഒഴിവാക്കിയിരുന്നു. തിരുവോണ ദിനമായ ബുധനാഴ്ച നാടെങ്ങും വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

RANDOM NEWS

മഞ്ചേശ്വരത്തെ അധ്യാപികയുടെ മരണം: വനിതാ കമ്മീഷന്‍ ക്രിയാത്മകമായി ഇടപെടും

മഞ്ചേശ്വരം : കടപ്പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട മഞ്ചേശ്വരത്തെ അധ്യാപികയുടെ മരണത്തിലെ ദൂരുഹതകള്‍ നീക്കാന്‍ വനിതാ കമ്മീഷന്‍ ക്രിയത്മകമായി ഇടപ്പെടും.ദുരൂഹതകള്‍ …