Saturday , October 21 2017
Breaking News
Payyannur

പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകം സംഘടിപ്പിച്ച ഓണം ഈദ് ആഘോഷം ശ്രദ്ധേയമായി

പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകം ഓണം ഈദ് ആഘോഷം സംഘടിപ്പിച്ചു. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ആഘോഷം , പരിപാടികളുടെ വൈവിദ്ധ്യം കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉത്ഘാടനം യു.എ.ഇ . എക്‌സ് ചേഞ്ച് വൈസ് പ്രസിഡണ്ട് വൈ. സുധീര്‍കുമാര്‍ ഷെട്ടി ഉത്ഘാടനം ചെയ്തു. മജസ്റ്റിക്ക് ഒപ്റ്റിക്കല്‍സ് എം. ഡി . വി.കെ.ഹരീന്ദ്രന്‍, യു.എ.ഇ.എക്‌സ് ചേഞ്ച് മീഡിയ വിഭാഗം തലവന്‍ കെ.കെ.മൊയ്തീന്‍കോയ, ഇന്ത്യ സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡണ്ട് ജയചന്ദ്രന്‍ നായര്‍,ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രെട്ടറി എം. അബ്ദുല്‍ സലാം, അബുദാബി മലയാളി സമാജം സെക്രെട്ടറി എ.എം. അന്‍സാര്‍ , ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രെട്ടറി ഉസ്മാന്‍ കരപ്പാത്ത് , പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി.പി ഗംഗാധരന്‍ , സൗഹൃദവേദി ദുബായ് ഘടകം പ്രതിനിധി ബ്രിജേഷ് , കല അബുദാബി പ്രസിഡണ്ട് അമര്‍സിംഗ് ,യു.എ.ഇ.എക്‌സ് ചേഞ്ച് പ്രതിനിധി രഞ്ജിത്ത് രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോകുന്ന പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകം മുന്‍ പ്രസിഡണ്ട് ശ്രീ. ദേവദാസിന് തദവസരത്തില്‍ ഊഷ്മളമായ യാതയയപ്പും നല്‍കി. ശ്രീ. ദേവദാസിനുള്ള ഉപഹാരം സൗഹൃദവേദി പ്രസിഡണ്ട് ശ്രീ സുരേഷ് പയ്യന്നൂര്‍ സമ്മാനിച്ചു. നാട്ടില്‍ നിന്നുമെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകനും ദീര്‍ഘകാലം അധ്യാപകനുമായിരുന്ന പി.കെ.കുഞ്ഞികൃഷ്ണന്‍ അടിയോടിയെ ചടങ്ങില്‍ ആദരിച്ചു. പയ്യന്നൂര്‍ സൗഹൃദവേദി മുന്‍ പ്രസിഡണ്ട് വി. കെ ഷാഫി പി.കെ.കുഞ്ഞികൃഷ്ണന്‍ അടിയോടിയെ പൊന്നാട അണിയിച്ച് ആദരിച്ചു .വൈസ് പ്രസിഡണ്ട് ബി. ജ്യോതിലാല്‍ അതിഥികളെ പരിചയപ്പെടുത്തി. ജനറല്‍ സെക്രെട്ടറി കെ.കെ. ശ്രീവത്സന്‍ സ്വാഗതവും ട്രഷറര്‍ ജ്യോതിഷ് കുമാര്‍ പോത്തേര നന്ദിയും പറഞ്ഞു.

അരങ്ങിലെത്തിയ മാവേലി എഴുന്നള്ളത്ത് അക്ഷരാര്‍ത്ഥത്തില്‍ ഏവരെയും അത്ഭുതപ്പെടുത്തി. എല്ലാ സ്ഥലത്തും കണ്ടുവരുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി , തികച്ചും ചരിത്രത്തോട് നീതി പുലര്‍ത്തുന്ന മാവേലിയെയാണ് പയ്യന്നൂര്‍ സൗഹൃദവേദി അരങ്ങിലെത്തിച്ചത്. വെളുത്ത് തടിച്ച് കുടവയറും, കിരീടവും , ഓലക്കുടയും ചൂടിയ മാവേലിക്കുപകരം ഇതൊന്നുമില്ലാതെ അരങ്ങിലെത്തിയ മാവേലി എല്ലാവര്‍ക്കും ഒരു പുത്തന്‍ അറിവാണ് പകര്‍ന്നു നല്‍കിയത്. വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും പരിപാടിക്ക് മാറ്റുകൂട്ടി .ചിത്ര ശ്രീവത്സന്‍, ഷീബ രാജേഷ്, ജയന്‍, രമേഷ്, രേവതി രവി, സിന്ധു രവി, സാമ്യ സുരേഷ്, പാര്‍വ്വതി ജ്യോതിഷ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. നവനീത് കൃഷ്ണ, ഗൗരി ജ്യോതിലാല്‍, അനുനന്ദ , ആദ്വിക ശ്രീജിത്ത്, ധനുഷ രാജേഷ്, രുദ്ര ഡാന്‍സ് അക്കാദമി അബുദാബി യിലെ കുട്ടികള്‍ എന്നിവര്‍ നൃത്ത പരിപാടികളും അവതരിപ്പിച്ചു. പി.പി. ദാമോദരന്‍ , ക്ലിന്റ് പവിത്രന്‍,ഷാഫി മംഗളം , അമീര്‍ കലാഭവന്‍ , തുടങ്ങിയവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സ്‌കിറ്റ് പ്രേക്ഷക ശ്രദ്ധ നേടി.

വി.ടി.വി. ദാമോദരന്‍ ,യു. ദിനേശ് ബാബു, ജനാര്‍ദനദാസ് കുഞ്ഞിമംഗലം, കെ.ടി.പി. രമേഷ്, മധു , രാജേഷ് സി.കെ , അബ്ബാസ് , ദിലീപ്, രഞ്ജിത്ത് പൊതുവാള്‍ , രാജേഷ് പൊതുവാള്‍, രാജേഷ് കോട്ടൂര്‍, സുരേഷ് വളപ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

RANDOM NEWS

Obit-Puthiya-Valapil

ഐ എന്‍ എല്‍ സംസ്ഥാന പപ്രസിഡണ്ട് എസ എ പുതിയ വളപ്പിലിന്റെ നിര്യാണത്തില്‍ ഐ എം സി സി ജി സി സി കമ്മിറ്റി അനുശോചിച്ചു

ജീവിതത്തിലുടനീളം സത്യസന്ധത പുലര്‍ത്തുകയും മെഹ്ബൂബെ മില്ലത് ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബ് മുന്നോട് വെച്ച ആദര്‍ശ രാഷ്ട്രീയം തന്റെ പൊതു …