Saturday , November 17 2018
Breaking News
Onam-Bakrid

ഓണം-ബക്രീദ് ഉത്സവകാല വിലക്കയറ്റം തടയാന്‍ സഹകരണ ചന്തകള്‍ സക്രിയമായി

വിദ്യാനഗര്‍: ഓണം-ബക്രീദ് ഉത്സവകാല വിലക്കയറ്റം തടയുന്നതും വിപണിയിലെ ശക്തമായ ഇടപെടലും ലക്ഷ്യമിട്ടുള്ള സഹകരണ ചന്തകള്‍ സക്രിയമായി.പ്രഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ 200 ലേറെ ചന്തകളാണ് പ്രവര്‍ത്തിക്കുന്നത്.ഗ്രാമപ്രദേശങ്ങളിലെ ചന്തകളിലാണ് ഏറെ തിരക്ക് അനുഭവപ്പെടുന്നത്.സര്‍ക്കാര്‍ സബ്‌സിഡി നല്‍കി കണ്‍സൂമര്‍ഫെഡ് വഴിയാണ് നിത്യോപയോഗ സാധനങ്ങള്‍ സംഘങ്ങള്‍ക്ക് നല്‍കിയത്.24 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും.
സഹകരണ സംഘങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിന് ഒരു മാസം മുമ്പ് ആവശ്യമായ സാധനങ്ങളുടെ പട്ടികയും തുകയും നല്‍കിയിരുന്നു.സംഘങ്ങള്‍ മുന്‍ കൂട്ടി പണം നല്‍കിയിട്ടും ആവശ്യമായ സാധനങ്ങള്‍ നല്‍കിട്ടില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.ജില്ലയുടെ വടക്കന്‍ മേഖലകളില്‍ നിന്ന് ഉള്‍പ്പെടെ സാധനങ്ങള്‍ കയറ്റുന്നതിനായി കണ്‍സ്യൂമര്‍ഫെഡിന്റെ കാഞ്ഞങ്ങാടുള്ള ഓഫീസിലെത്തിയ സംഘം ജീവനക്കാര്‍ക്ക് സാധനങ്ങല്‍ നല്‍കാതെ തിരിച്ചയച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

വിപണി വിലയെക്കാള്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെ വിലകുറവിലാണ് സഹകരണ ചന്തകള്‍വഴി സാധനങ്ങള്‍ നല്‍കുന്നത്.കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരിയും ഒരു ലിറ്റര്‍ വെളിച്ചണ്ണയും ഒരു കിലോ പഞ്ചസാരയും മറ്റു സാധനങ്ങള്‍ അര കിലോ വീതവുമാണ് സബ്ബ് സിഡി നിരക്കില്‍ നല്‍കുക.പൊതു വിപണിയില്‍ 230 രൂപ വിലയുള്ള കേരഫെഡിന്റെ കേര വെളിച്ചെണ്ണ 92 രൂപയ്ക്കാണ് ചന്തയില്‍ നല്‍കുന്നത്.ഇതു കൂടാതെ കടുക്,ജീരകം,ഗ്രീന്‍പീസ്,വെല്ലം,സേമിയ,നെയ്യ,ചായപ്പൊടി തുടങ്ങി മറ്റ് എല്ലാ വിധ സാധനങ്ങളും സഹകരണ സ്ഥാപനങ്ങളായ റെയ്ഡ്‌കോയുടെയും ദിനേശിന്റെയും കറിപൗഡര്‍ ഉള്‍പ്പെടെയുള്ളവയും വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കും.

ഓണം-ബക്രീദ് സഹകരണ ചന്തകള്‍ വഴി നല്‍കുന്ന സബ്ബ് സിഡി നിരക്കിലുള്ള സാധനങ്ങളും അവയുടെ വില ബ്രാക്കറ്റിലും പറയുന്നു.
അരിജയ (25)അരി കുറുവ(25)കുത്തരി(24)പച്ചരി(23),പഞ്ചസാര(22),വെളിച്ചണ്ണ(92),ചെറുപയര്‍(70),കടല(43),ഉഴുന്ന്(58),വന്‍പയര്‍(45),തുവരപ്പരിപ്പ്(65),മുളക്(75),മല്ലി(65)

RANDOM NEWS

Food

കാഞ്ഞങ്ങാട് ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലുകളിലെ ശുചിത്വ സാഹചര്യം മനസിലാക്കാന്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ …