Wednesday , December 19 2018
Breaking News
Opparam

ഒപ്പരം 2018 ‘ ശ്രദ്ധേയമായി

അബുദാബി ;  പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകം സംഘടിപ്പിച്ച ‘ഒപ്പരം 2018 ‘ ശ്രദ്ധേയമായി . അബുദാബി എയര്‍പോര്‍ട്ട് റോഡിലുള്ള കെ. എഫ്. സി. പാര്‍ക്കില്‍ വച്ച് നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു .കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു . പ്രശസ്ത സിനിമ സംവിധായകന്‍ ഗിരീഷ് കുന്നുമ്മല്‍ , അബുദാബി മലയാളി സമാജം സംഘടിപ്പിച്ച നാടക മത്സരത്തില്‍ മികച്ച ബാലതാരത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയ സാമിയ സുരേഷ് , മികച്ച ചമയത്തിനുള്ള അവാര്‍ഡ് നേടിയ ക്ലിന്റ് പവിത്രന്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു.. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകത്തിന്റെ മുന്‍ പ്രസിഡണ്ടും രക്ഷാധികാരിയുമായിരുന്ന മുഹമ്മദ് സാദിന് ഊഷ്മളായ യാത്രയയപ്പും നല്‍കി . പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകം പ്രസിഡണ്ട് യു. ദിനേശ് ബാബു, ജനറല്‍ സെക്രെട്ടറി കെ.കെ.ശ്രീവത്സന്‍,

ഇന്ത്യ സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രെട്ടറി ജ്യോതിലാല്‍ , ഇന്ത്യ സോഷ്യല്‍ സെന്റര്‍ സ്‌പോര്‍ട്‌സ് വിഭാഗം സെക്രെട്ടറി കെ. ടി. പി രമേഷ്, എം. അബ്ദുള്‍ സലാം , വി. ടി. വി ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ രാജേഷ് കോടൂര്‍ നന്ദി പ്രകാശിപ്പിച്ചു .

RANDOM NEWS

National-Day

യു എ ഇ നാഷണല്‍ ഡേ ; പയസ്വിനി കൂട്ടായ്മയുടെ ആഘോഷം നവ്യാനുഭവമായി

അബുദാബി: അബുദാബിയില്‍ ഉള്ള കാസര്‍കോട്ടുകാരുടെ കൂട്ടായ്മ്മ ആയ പയസ്വിനി അബുദാബി യു എ ഇ യുടെ നാല്‍പത്തിയേഴാമത് നാഷണല്‍ ഡേ …