ചെമ്മനാട്: ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരീക്ഷ ഹാളില്‍ വിദ്യാര്‍ത്ഥി അദ്ധ്യാപകനെ മര്‍ദിച്ച സംഭവം അതീവ അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥിയെ ന്യായീകരിച്ച രക്ഷിതാവിന്റെ നിലപാട് ഞെട്ടലുളവാക്കുന്നതാണ്. സ്കൂളിന്റെ അച്ചടക്കം നില നിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ എടുക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകണമെന്നും യോഗം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സ്കൂള്‍ മാനേജ്മെന്റിനും പി.ടി.എ ക്കും പൂര്‍ണ പിന്തുണ നല്‍കുന്നതിനുള്ള പ്രമേയം യോഗം അംഗീകരിച്ചു.
പ്രസിഡന്റ് മുഹമ്മദ് അലി മുണ്ടാംകുലം അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഹാഫിസ് അബ്ദുല്ല സ്വാഗതം പറഞ്ഞു.ഷാസിയ സി.എം,ബാഷ ചെമ്മനാട്,മുജീബ് അഹ് മദ്,സമീല്‍ അഹമ്മദ്,ഷംസു ചിറാക്കല്‍,നിയാസ് കെ.ടി,മന്‍സൂര്‍ കുരിക്കള്‍,നാസര്‍ കുരിക്കള്‍,യാസര്‍ സി.എല്‍,സഹീദ് എസ്.എ,നൗഷാദ് മണല്‍,ശാമില്‍ കെ.ടി പ്രസംഗിച്ചു.സുല്‍വാന്‍ ചെമ്മനാട് നന്ദി പറഞ്ഞു.
