Tuesday , April 23 2019
Breaking News
Fund

സര്‍ക്കാരില്‍ നിന്ന് ലഭിച്ച ആനുകൂല്യങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഭിന്നശേഷിയുള്ള 14കാരന്‍ മാതൃകയായി

കാസര്‍കോട്: ഓട്ടിസം ബാധിച്ച 14 കാരന്‍ കാരുണ്യത്തിന്റെ അപൂര്‍വ്വ മാതൃകയായി. ഉളിയത്തടുക്ക എസ്.പി. നഗറിലെ അബൂബക്കര്‍ സിദ്ധിഖ്- പി.എ. സക്കീറ ദമ്പതികളുടെ മകന്‍ അബ്ദുല്ല ഷാന്‍ഫറാണ് കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായത്.

ഭിന്നശേഷിയുള്ളതിന് സര്‍ക്കാരില്‍ നിന്ന് ഇതുവരെ കിട്ടിയ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും പെന്‍ഷന്‍ തുകയും സ്വരൂപിച്ച് 50,000 രൂപയാണ് പ്രളയബാധിതരെ സഹായിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഇന്ന് രാവിലെ എസ്.പി. ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസയെ ഏല്‍പ്പിക്കുകയായിരുന്നു.

RANDOM NEWS

---

43 പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് കളക്ടര്‍ തല്‍സമയം നിരീക്ഷിക്കും

കാസര്‍കോട് : തെരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയിലെ 43 പ്രശ്‌നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു …