Sunday , June 16 2019
Breaking News
P-K-Kunhalikutty

ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കണം; കേന്ദ്രം ഒളിച്ചുകളിക്കുന്നു- പി.കെ.കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് എംപിയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി യുമായ പി.കെ.കുഞ്ഞാലിക്കുട്ടി. വിശ്വാസത്തെ മാനിക്കണം. യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ ലീഗ് നേരത്തെ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന സത്യവാങ്മൂലം ലീഗ് അംഗീകരിച്ചതാണ്. സ്ത്രീശാക്തീകരണവും പരിഷ്‌കാരങ്ങളും എല്ലാമേഖലയിലും വേണ്ടത് തന്നെയാണ്. അത് പോലെ തന്നെ ഈശ്വര വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന സത്യവാങ്മൂലം ലീഗ് അംഗീകരിച്ചതാണ്. സ്ത്രീശാക്തീകരണവും പരിഷ്‌കാരങ്ങളും എല്ലാമേഖലയിലും വേണ്ടത് തന്നെയാണ്. അത് പോലെ തന്നെ ഈശ്വര വിശ്വാസികളുടെ വിശ്വാസങ്ങളും മാനിക്കണം. അതെല്ലാം കൂട്ടിയോജിപ്പിച്ച് പോകേണ്ട കാര്യമാണ്. അതേ സമയം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഒളിച്ചുകളി സംശയാസ്പദമാണ്. പല താത്പര്യങ്ങളും മുന്നില്‍ കണ്ടാണ് കേന്ദ്രം നിലപാടുകളെടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ക്ക് സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ പാതകളുടെ പേര് മാറ്റിമറിച്ചത് പോലെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശബരിമല വിഷയങ്ങളിലും നപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയക്കെടുതിക്കിടെ സംശയമുണ്ടാക്കുന്ന രീതിയില്‍ നടന്ന ബ്രൂവറി, ഡിസ്റ്റിലറിഇടപാടുകള്‍ ഇടപാടുകള്‍ തെറ്റാണ്. ഇടപാടുകള്‍ സുതാര്യമാക്കണം. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് ഞങ്ങളും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

RANDOM NEWS

Kadannapally

വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; കടന്നപ്പല്‌ളി

പാലക്കുന്ന്: നമ്മുടെ മനസിനകത്താണ് വര്‍ഗീയത അടക്കമുള്ള എല്ലാ ദുഷ്ടചിന്തകളും പിറവിയെടുക്കുന്നതെന്ന് മന്ത്രി വഗ്ഗീയത ഇല്ലാതാക്കാന്‍ സാസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം ; …