Monday , July 22 2019
Breaking News
P-Karunakaran-M-P-1

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം: പി കരുണാകരന്‍

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളോട് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ ആവശ്യപ്പെട്ടു. സാധാരണക്കാരയ രോഗികള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കണമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. ആരോഗ്യമേഖലയില്‍ ആദ്രം പദ്ധതിയില്‍ മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തതിയിട്ടുള്ളത്. ഏല്ലാ നിലയ്ക്കും രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് കളങ്കമുണ്ടാക്കുന്നതാണ് ചില ഡോക്ടര്‍മാര്‍ ചെയ്ത ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണം.

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …