Wednesday , February 20 2019
Breaking News
P-S-Sreedharan-Pilla

മുഖ്യമന്ത്രി ശ്രമിക്കുന്നത് ശബരിമലയെ തകര്‍ക്കാനെന്ന് പി.എസ് ശ്രീധരന്‍പിള്ള

കോട്ടയം: വിശ്വത്തോളമുയരുന്ന ശബരിമലയെ തകര്‍ക്കാനാണ് സ്റ്റാലിന്‍ ആരാധകനായ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. 1956 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിന് ശ്രമിക്കുന്നുണ്ട്. എ.കെ.ജി ഉള്‍പ്പടെയുള്ളവര്‍ ഇതിന് ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ അത് പരാജയപ്പെടുത്തിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ആര് മുന്നോട്ട് വന്നാലും അവരുടെ കൂടെ നില്‍ക്കും. ശബരിമലയില്‍ പ്രത്യേകതകളൊന്നുമില്ല എന്ന വിധി അംഗീകരിക്കാനാവില്ല. കോടതിയല്ല ആര് പറഞ്ഞാലും ഇത് അംഗീകരിക്കാനാവില്ല. കോടതി വിധി വിശ്വാസത്തില്‍ ഇടപെട്ടാല്‍ അംഗീകരിക്കാനാവില്ല. വിശ്വാസത്തെ കുറിച്ച് തെളിവെടുക്കാന്‍ കോടതി തയ്യാറായില്ല.

ഈ വിഷയത്തില്‍ കേന്ദ്രമല്ല കേരളമാണ് തീരുമാനം എടുക്കേണ്ടത്. മറിച്ചുള്ള വാദം തെറ്റാണ്. ശബരിമല മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. മറ്റ് ഉദാഹരണങ്ങള്‍ വെച്ച് ശബരിമലയെ വിലയിരുത്താനാകില്ല. സത്യവാങ്മൂലം കൊടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരുകള്‍ മാറുന്നതിനനുസരിച്ച് വിശ്വാസങ്ങള്‍ മാറ്റാന്‍ കഴിയുമോ എന്നും ്ശ്രീധരന്‍പിള്ള ചോദിച്ചു.

RANDOM NEWS

Pongala

മഹാ യാഗശാലയായി അനന്തപുരി – ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി

വ്രതംനോറ്റ് ഭക്തര്‍ കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാല ആരംഭിച്ചു. ക്ഷേത്രത്തില്‍ തോറ്റംപാട്ടുകാര്‍ പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം പാടിക്കഴിഞ്ഞതോടെ ക്ഷേത്രതന്ത്രി തെക്കേടത്ത് …