Tuesday , August 22 2017
Breaking News
P-U-Chithra

സമയപധി കഴിഞ്ഞു; പി.യു ചിത്രയ്ക്ക് അവസരം നഷ്ടപ്പെടുന്നു

ന്യുഡല്‍ഹി: ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു ചിത്രയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ല. സമയ പരിധി കഴിഞ്ഞുവെന്നും അതിനാല്‍ ചിത്രയെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെ വിശദീകരണം.

പി.യു ചിത്രയ്ക്ക് അനുകൂലമായ കോടതി വിധി ഫെഡറേഷന്റെ വാദം കേള്‍ക്കാതെയാണെന്നും തിങ്കളാഴ്ച്ച കേസ് പരിഗണിക്കുമ്പോള്‍ ഫെഡറേഷന്റെ നിലപാട് അറിയിക്കുമെന്നും. ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് അദില്‍ സുമരിവാല വ്യക്തമാക്കി.  കൃത്യമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പിയു ചിത്രയെ ഇന്ത്യന്‍ സംഘത്തില്‍ നിന്നും ഒഴിവാക്കിയതെന്ന വാദത്തില്‍ ദേശീയ അത്ലറ്റിക് അസോസിയേഷന്‍ ഉറച്ചു നില്‍ക്കുകയാണ്. ഇതോടെ ചിത്രയെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന കോടതി നിര്‍ദ്ദേശം നടപ്പിലാക്കാനാവില്ലെന്ന നിലപാടിലാണ് അസോസിയേഷന്‍. പി.യു ചിത്രയെ തഴഞ്ഞ നടപടിയില്‍ നീതിയുക്തമല്ലെന്ന് വിലയിരുത്തിയ കോടതി ഇന്ത്യന്‍ സംഘത്തില്‍ പി.യു ചിത്രയുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് ദേശീയ അത്ലറ്റിക് ഫെഡറേഷനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തന്നെ ഒഴിവാക്കിയതിനെതിരെ ചിത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

RANDOM NEWS

Cricket

ഗോളില്‍ ഇന്ത്യന്‍ ആധിപത്യം, ലീഡ് 498 റണ്‍സ്

ഗോള്‍: ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് ആധിപത്യം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ലങ്കയേക്കാള്‍ 498 റണ്‍സ് മുന്നിലാണ്. രണ്ടാം …