Thursday , September 19 2019
Breaking News
Benni-Behnan

പാലായില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും; കോടിയേരിയുടെ പരിപ്പ് വേവില്ലെന്ന് ബെന്നി ബെഹനാന്‍

പാലാ: ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹനാന്‍. യു.ഡി.എഫില്‍ അസ്വസ്ഥതയുണ്ടാക്കി പാലായില്‍ വിജയിക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കരുതേണ്ടെന്നും ആ പരിപ്പ് വേവില്ലെന്നും അദ്ദേഹം പാലായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്നണിയിലെ
പ്രശ്‌നങ്ങള്‍ യു.ഡി.എഫ്. മുന്‍കൈയെടുത്ത് പരിഹരിക്കുമെന്നും അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യു.ഡി.എഫ്. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി.ജെ. ജോസഫിനെതിരെയുണ്ടായ കൂക്കിവിളി ഒരിക്കലും ന്യായീകരിക്കാനാവില്ല. അത്തരം അനിഷ്ടസംഭവങ്ങളെ യു.ഡി.എഫ്. ന്യായീകരിക്കുന്നുമില്ല. ഇനി മുതല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലായില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം കഴിഞ്ഞതവണത്തെക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും യു.ഡി.എഫ്. കണ്‍വീനര്‍ അവകാശപ്പെട്ടു. തിരുവോണത്തിനുശേഷം രണ്ടാംഘട്ട പ്രചാരണം ആരംഭിക്കും. പി.ജെ. ജോസഫ് ഉള്‍പ്പെടെയുള്ള എല്ലാ യു.ഡി.എഫ്. നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.

പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ.മാണിജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് യു.ഡി.എഫ്. നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് ജോസഫ് വിഭാഗം നേതാക്കളുമായി യു.ഡി.എഫ്. നേതൃത്വം സമവായ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

RANDOM NEWS

mINISTER

ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകുന്നു; അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. പാലം നിര്‍മ്മാണ സമയത്ത് …