Thursday , February 20 2020
Breaking News

കാസർകോടുനിന്ന്​ കാണാതായ ഹഫീസ്​ അഫ്​ഗാനിൽ കൊല്ലപ്പെട്ടതായി സന്ദേശം

കാസർകോട്​: ദുരൂഹ സാഹചര്യത്തില്‍ കാസര്‍കോട് പടന്നയിൽ നിന്ന്​ കാണാതായ മലയാളികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സന്ദേശം. പടന്ന സ്വദേശി ഹഫീസ് കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചത്. ‘ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖബറടക്കം നടത്തി. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു’ –എന്നാണ് സന്ദേശം.

ഹഫീസിനൊപ്പം കാണാതായ പടന്ന തെക്കേപ്പുറം അഷ്​ഫാഖി​െൻറ ടെലഗ്രാം ആപ്പ് വഴിയാണ് സന്ദേശമെത്തിയത്. അഷ്​ഫാഖി​െൻറ കുടുംബാംഗത്തി​െൻറ ഫോണിലാണ്​ കഴിഞ്ഞ ദിവസം സന്ദേശം ലഭിച്ചത്. അഷ്​ഫാഖ്​ ഇടയ്​ക്ക്​ കുടുംബാംഗത്തി​ന്​ ടെലഗ്രാം ആപ്​ വഴി സന്ദേശം അയക്കാറുണ്ടായിരുന്നു.

പടന്നയിലെ 11 പേർ അടക്കം ​കേരളത്തില്‍ നിന്ന് കാണാതായ ഇരുപതോളം പേർക്കെതിരെ ഐ.എസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു.ഇവര്‍ അഫ്ഗാനിലേക്കും സിറിയയിലേക്കും പോയെന്നായിരുന്നു നിഗമനം.

RANDOM NEWS

പാമ്പുകടിയേറ്റ് അധ്യാപികയുടെ മരണം ; നാട് കണ്ണീരിലാ്‌ഴ്ന്നു

കുമ്പള : തോട്ടത്തില്‍ വെച്ച് പാമ്പുകടിയേറ്റ് അംഗന്‍വാടി അധ്യാപിക മരിച്ചു. ആണ്ട്യത്തടുക്ക അംഗന്‍വാടിയിലെ അധ്യാപിക പ്രമീള (55)യാണ് മരിച്ചത്. ബുധനാഴ്ച …