Monday , February 17 2020
Breaking News

പാക് കമാന്‍ഡോകള്‍ ഗുജറാത്തിലേക്ക് കടന്നതായി സൂചന, ജാഗ്രതാനിര്‍ദേശം

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ച് മേഖലയില്‍ പാകിസ്താന്റെ മറൈന്‍ കമാന്‍ഡോകള്‍ നുഴഞ്ഞു കയറിയതായി സൂചന. കച്ചിലെ മുന്ദ്ര, കാണ്ട്ല തുറമുഖങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ തീരദേശ സേനയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗുജറാത്തിലെ മറൈന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ വിവരമറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കച്ചിലെ അദാനി പോര്‍ട്ട് ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്താന്‍ നാവികസേനയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകാന്‍ സാധ്യതയുള്ളതായി കഴിഞ്ഞദിവസം ഇന്ത്യന്‍ നാവികസേനാ മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു.

RANDOM NEWS

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നിര്‍ണയിച്ചത് ന്യൂനപക്ഷം ; പ്രൊഫ മുഹമ്മദ് സുലൈമാന്‍

കാസര്‍കോട് : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ വിജയം നിര്‍ണയിച്ചത് ന്യൂനപക്ഷ വോട്ടുകളാണെന്ന് ഐ എന്‍ എല്‍ അഖിലേന്ത്യാ …