Wednesday , July 18 2018
Breaking News

ട്രംപ് സംസാരിക്കുന്നത് ഇന്ത്യന്‍ ഭാഷയിലെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: പാകിസ്താനെതിരായ യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ ഭാഷയാണെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. അഫ്ഗിനിസ്താനില്‍ അമേരിക്കയ്ക്ക് ഏല്‍ക്കേണ്ടി വന്ന പരാജയത്തിന് പാകിസ്താനെ ബലിയാടാക്കുകയാണ് ട്രംപ്. വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രസ്താവനകളാണ് അദ്ദേഹം നടത്തികൊണ്ടിരിക്കുന്നതെന്നും ഖ്വാജാ ആസിഫ് പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ചേര്‍ന്ന പാര്‍ലമെന്ററി കമ്മറ്റിക്ക് ശേഷമാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. പാകിസ്താന് ദോഷം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാല്‍ പാകിസ്താന്‍ എല്ലാ സമയവും അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ അന്തസ്സ് നിലനിര്‍ത്തിമാത്രമെ യു.എസുമായുള്ള ബന്ധത്തിനുള്ളൂവെന്ന് പാകിസ്താന്‍ അസ്സംബ്ലി സ്പീക്കര്‍ അയാസ് സാദിഖ് പറഞ്ഞു. അയാസ് സാദിഖിന്റെ നേതൃത്വത്തിലാണ് പാര്‍ലമെന്ററി കമ്മറ്റി ചേര്‍ന്നത്.

RANDOM NEWS

Kroyesh

ഇംഗ്ലണ്ട് വീണു, ചരിത്രം കുറിച്ച് ക്രൊയേഷ്യ

മോസ്‌ക്കോ: ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ഇതാ പുതിയൊരു ചരിത്രം. ലോകകപ്പില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടൊരു ചരിത്രം. ക്രൊയേഷ്യ ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. …