Saturday , October 21 2017
Breaking News
Guha

തീവ്രവാദികളെ കടത്തിവിടാന്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് തുരങ്കം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അര്‍ണിയ മേഖലയിലെ അതിര്‍ത്തി പ്രദേശത്ത് സൈന്യം 14 അടി നീളമുള്ള തുരങ്കം കണ്ടെത്തി. പാകിസ്താന്‍ പ്രദേശത്ത് നിന്ന് നിര്‍മിച്ച നിലയിലായിരുന്ന തുരങ്കം. സൈന്യം തുരങ്കത്തിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ ആയുധ ശേഖരം പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ അര്‍ണിയ മേഖലയിലാണ് തുരങ്കം സൈന്യം കണ്ടെത്തിയത്. അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശമായ ദമാനയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തുരങ്കം ശ്രദ്ധയില്‍പ്പെട്ടത്. ദസ്‌റ , ദീപാവലി ആഘോഷങ്ങള്‍ക്കിടെ തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താനാണ് തുരങ്കം നിര്‍മ്മിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

തുരങ്കം കണ്ടെത്തിയതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ സൈന്യത്തിനും ജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതിര്‍ത്തി മേഖലയില്‍ വേറെയും തുരങ്കങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. ഭീകരാക്രമണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി നിര്‍മിച്ച തുരങ്കമാണെന്നാണ് വിലയിരുത്തല്‍. ഏഴുമാസത്തിനിടെ കണ്ടെത്തുന്ന രണ്ടാമത്തെ നുഴഞ്ഞു കയറ്റ തുരങ്കമാണിത്.

RANDOM NEWS

Deepavali

രാജ്യം ദീപാവലി ആഘോഷ നിറവില്‍

ന്യൂഡല്‍ഹി: ആഘോഷനിറവിലാണ് രാജ്യം. തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മയില്‍ ദീപാവലി ആഘോഷത്തിന് രാജ്യം ഒരുങ്ങിക്കഴിഞ്ഞു.കേരളത്തില്‍ ബുധനാഴ്ചയാണ് ദീപാവലി …