Wednesday , December 19 2018
Breaking News
Accident

പള്ളത്തുമൂലയില്‍ കാര്‍ താഴ്ചയിലേക്കു മറിഞ്ഞു; ഒരാള്‍ ഗുരുതരനിലയില്‍

അഡൂര്‍: പള്ളത്തുമൂലയില്‍ കാര്‍ നൂറു അടി താഴ്ചയിലേക്കു മറിഞ്ഞു. ഓടിച്ചിരുന്ന ആള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കുട്ടി ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ആദൂരിലെ ഇബ്രാഹിമിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച സന്ധ്യക്കാണ് അപകടം. ഡ്രൈവിംഗ് പരിശീലിക്കുകയായിരുന്നു ഇബ്രാഹിമെന്നു പറയുന്നു. നിയന്ത്രണം തെറ്റിയ കാര്‍ നൂറടി താഴ്ചയിലുള്ള ജയ്ഹിന്ദ് ടി.വി റിപ്പോര്‍ട്ടര്‍ പുരുഷോത്തമന്റെ വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മറിഞ്ഞത്. അവിടെനിന്നു താഴെയുള്ള ബയോഗ്യാസ് ടാങ്കിലേക്കു മറിഞ്ഞതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. കാര്‍ വീണ് അടുക്കളക്കും സിറ്റൗട്ടിനും കേടുപാടു സംഭവിച്ചു. കാറിലുണ്ടായിരുന്നവരെ വീട്ടുകാരും വിവരമറിഞ്ഞെത്തിയ നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …