Wednesday , January 16 2019
Breaking News
------

പള്ളിക്കര ഖാസി സ്ഥാനാരോഹണം 21ന്

------പള്ളിക്കര: പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായ തെരഞ്ഞെടുക്കപ്പെട്ട ഇ.കെ മഹമൂദ് മുസ്‌ലിയാരുടെ ഖാസി സ്ഥാനരോഹണച്ചടങ്ങ് 21ന് വൈകിട്ട് നാലുമണിക്ക് കല്ലിങ്കാല്‍ ഖാസി പൈവളിഗെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നഗറില്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, പണ്ഡിതന്മാര്‍, നേതാക്കള്‍ സംബന്ധിക്കും.
പള്ളിക്കര ഖാസി ഹൗസില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗം പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. ചെയര്‍മാന്‍ കെ.എം സാലിഹ് അധ്യക്ഷത വഹിച്ചു. എഞ്ചിനീയര്‍ ബഷീര്‍ സ്വാഗതം പറഞ്ഞു. പി.എ അബൂബക്കര്‍ ഹാജി, ടി.പി കുഞ്ഞബ്ദുല്ല ഹാജി, പൂച്ചക്കാട് മുഹമ്മദ് കുഞ്ഞി ഹാജി, കെ.ഇ.എ ബക്കര്‍, മാളികയില്‍ അബ്ബാസ്, കെ.എം അബ്ദുല്‍ റഹ്മാന്‍, പി.കെ അബ്ദുല്ല, ബഷീര്‍ കല്ലിങ്കാല്‍, മാളികയില്‍ കുഞ്ഞബ്ദുല്ല, ഹാരിസ് മുക്കൂട്, ഹൈദര്‍ ഹാജി കുണിയ, ഹംസ മഠം, മുഹമ്മദ് അസ്ഹരി, കുഞ്ഞഹമ്മദ് പരങ്ങാനം, ബഷീര്‍ ചെരുമ്പ, അബൂബക്കര്‍ റഹ്മാനി, സി.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, ടി.എം കുഞ്ഞബ്ദുല്ല ഹാജി, ബി.കെ സലീം, സി.എച്ച് മിഗ്ദാദ്, മുഹമ്മദ് കുഞ്ഞി പള്ളിപ്പുഴ പ്രസംഗിച്ചു

RANDOM NEWS

-----

പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിക്ക് ജില്ലയില്‍ മികച്ച പിന്തുണ ; സൗരോര്‍ജ്ജ സെമിനാര്‍ സംഘടിപ്പിച്ചു

കാസര്‍കോട് : ആഗോളതാപനം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ ലോകമെമ്പാടും പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം …