Saturday , February 29 2020
Breaking News

കൃത്രിമ പനം നൊങ്ക് പാനീയം പിടികൂടി നശിപ്പിച്ചു

ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചെര്‍ക്കള പാതയോരത്ത് നടത്തിയ പരിശോധനയില്‍ കൃത്രിമ പനം നൊങ്ക് പാനീയം പിടികൂടി. തികച്ചും വ്യത്തിഹീനമായ സാഹചര്യത്തില്‍ ആണ് ഇവയുടെ വില്‍പ്പന ‘ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാക്കറിന്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ചാണ് ഈ ലായനി നിര്‍മിക്കുന്നത്. തമിഴ് നാട്ടുകാരായ ചെറുപ്പക്കാരാണ് കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പനംനൊങ്കിനോടൊപ്പം യാതൊരു അംഗീകൃത മാനദണ്ഡവുമില്ലാതെ ഈ പാനീയം വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പരിശോധനയ്ക്ക് ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ബി അഷറഫ്., ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി പി ഭാസ്‌ക്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൃത്തിഹീനമായ സാഹചര്യത്തിലും, കൃത്രിമ രാസവസ്തുക്കള്‍ ഉപയോഗിച്ചും നിര്‍മ്മിക്കുന്ന ഇത്തരം പാനീയങ്ങള്‍ ജനങ്ങള്‍ കഴിക്കരുതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഭ്യര്‍ത്ഥിച്ചു

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …