Thursday , September 20 2018
Breaking News
Kasaragod

201819 വാര്‍ഷിക പദ്ധതി: ബേഡഡുക്ക, കാറഡുക്ക ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് അംഗീകാരം

കാസര്‍കോട് : 201819 വര്‍ഷത്തേക്ക് ജില്ലയില്‍ ആദ്യമായി ബേഡഡുക്ക, കാറഡുക്ക ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. ബേഡഡുക്ക ഗ്രാമഞ്ചായത്തിന്റെ 6.99 കോടി രൂപയുടെയും കാറഡുക്ക ഗ്രാമപഞ്ചായത്തിന്റെ 4.96 കോടി രൂപയുടെയും പദ്ധതികള്‍ക്കാണ് ഡിപിസി ഹാളില്‍ നടന്ന ആസൂത്രണ സമിതിയോഗത്തില്‍ അംഗീകാരം നല്‍കിയത്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 201819 വാര്‍ഷിക പദ്ധതിയില്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന പദ്ധതികളുടെയും മറ്റ് സംയുക്ത പദ്ധതികളുടെയും അവതരണവും യോഗത്തില്‍ നടന്നു.
20182019 വര്‍ഷത്തേക്ക് ജില്ലാ പഞ്ചായത്തിന്റെതായി 26 പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ അവതരിപ്പിച്ചു. പിഎസ്‌സി ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് മികച്ച ഫാക്കല്‍ട്ടികളുടെ നേതൃത്വത്തില്‍ പരിശീലനകേന്ദ്രം, നഗരവത്കൃത പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കായുള്ള വിശ്രമകേന്ദ്രംഷീ ലോഞ്ച്, വയോജനങ്ങള്‍ക്ക് പോഷക ആഹാര നല്‍കല്‍, കാന്‍സര്‍ നിര്‍മ്മാര്‍ജ്ജന പദ്ധതി ബോധവത്ക്കരണവും കാന്‍സര്‍ മുന്‍കൂട്ടി അറിയുന്നതിനുള്ള പരിശീലന കേന്ദ്രങ്ങള്‍, ജലദൗര്‍ലഭ്യം നേരിടുന്നതിന് മൂന്നു ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 50 ലക്ഷം രൂപ, കിണര്‍ റീചാര്‍ജിംഗിനായി 84 ലക്ഷം രൂപ, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് 38 പഞ്ചായത്തുക്കള്‍ക്ക് 50,000 രൂപവീതം, സീറോ വേസ്റ്റ് പദ്ധതിക്കായി ഓരോ പഞ്ചായത്തിനും രണ്ടു ലക്ഷം രൂപ വീതം എന്നിങ്ങനെ 26 പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ചത്.
പരപ്പ, കാഞ്ഞങ്ങാട്, കാസര്‍കോട്, കാറഡുക്ക, നീലേശ്വരം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളും യോഗത്തില്‍ പദ്ധതികള്‍ അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭയുടെ ഭേദഗതി പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്‍കി. അടുത്ത യോഗം ഈ മാസം 19 ന് രണ്ടിന് ഡി പി സി ഹാളില്‍ ചേരും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഡിപിസി ഗവ.നോമിനി കെ.ബാലകൃഷ്ണന്‍, ആസൂത്രണസമിതി അംഗങ്ങളായ ഫാരിദ സക്കീര്‍, വി.പി ജാനകി, ഇ.പത്മാവതി, ജോസ് പതാലില്‍, എ.എ ജലീല്‍, സുമയ്യ, പുഷ്പ അമക്കളൈ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

RANDOM NEWS

accident

ഇരുചക്രവാഹനം ബസ്സിനടിയിലായി; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് സാരമായി പരിക്കേറ്റ സ്‌കൂട്ടിയാത്രക്കാരന്‍ വെള്ളരിക്കുണ്ടിലെ അനീഷിനെ മംഗളൂരു …