Monday , February 18 2019
Breaking News

റെയില്‍വേ സ്റ്റേഷനില്‍ നിന്നും 877 പാക്കറ്റ് പാന്‍മസാല പിടികൂടി

Panmasalaകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ചാക്കില്‍കെട്ടിയ നിലയില്‍ 877 പാക്കറ്റ് നിരോധിത പാന്‍മസാലകള്‍ ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടി.
സംശയാസ്പദമായി സ്റ്റേഷനില്‍ ചാക്കുകെട്ട് കാണപ്പെട്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വിവിധങ്ങളായ നിരോധിത പാന്‍മസാലകളാണെന്ന് കണ്ടെത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണിതെന്ന് പോലീസ് പറഞ്ഞു. പോലീസ് വരുന്നത് കണ്ട് ചാക്കുകെട്ടിനരികിലായി നില്‍ക്കുകയായിരുന്ന ഒരു യുവാവ് ഓടി രക്ഷപ്പെടുകയും ചെയ്തു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ നിരോധിത പാന്‍ ഉല്‍പ്പനങ്ങളാണ് കേരളത്തിലേക്കെത്തുന്നത്. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടുകൊണ്ടാണ് നിരോധിത പാന്‍മസാല ഉല്‍പ്പനങ്ങള്‍ കടത്തിക്കൊണ്ടുവരുന്നത്.
മംഗലാപുരത്ത് ഉള്‍പ്പെടെ അഞ്ചുരൂപക്ക് ലഭിക്കുന്ന പാന്‍മസാല കേരളത്തിലെത്തിയാല്‍ അമ്പത് രൂപ ലഭിക്കുമെന്നതിനാല്‍ ഇത് കടത്തിക്കൊണ്ടുവരുന്നവരുടെ എണ്ണം നിരവധിയാണ്.

RANDOM NEWS

Murder

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണം: തലയിലും കഴുത്തിലും ആഴത്തിലേറ്റ വെട്ട്;കാലുകളില്‍ പത്തിലധികം മുറിവുകള്‍;ആക്രമിക്കാനുപയോഗിച്ചത് വാള്‍

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൃപേഷിന്റേയും ശരത്‌ലാലിന്റേയും രാഷ്ട്രീയ കൊലപാതമാണെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ …