Tuesday , April 23 2019
Breaking News
football winners

പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഫുട്ബാള്‍ ടൂര്‍ണമെന്റ് : എഫ്. സി. റൈഡേഴ്സ് തെക്കുമ്പാട് ജേതാക്കള്‍

പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകം സംഘടിപ്പിച്ച മൂന്നാമത് സി. കെ. ബാബുരാജ് സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എഫ്. സി. റൈഡേഴ്സ് തെക്കുമ്പാട് ജേതാക്കളായി. ആവേശോജ്വലമായ ഫൈനല്‍ മത്സരത്തില്‍ എഫ്. സി. സംഹയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത് .എഫ്. സി. റൈഡേഴ്‌സിലെ സജാസിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു .സംഹ എഫ്. സി. യിലെ നവാസിനെ മികച്ച ഗോള്‍കീപ്പറായും , സംഹ എഫ്. സി. യിലെതന്നെ മന്‍സൂറിനെ മികച്ച ഡിഫന്‍ഡറായും തിരഞ്ഞെടുത്തു. അബുദാബി മദീനത് സയ്ദിലെ സമ്മിറ്റ് സ്‌കൂള്‍ മൈതാനിയില്‍ നടന്ന മത്സരത്തില്‍ പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്തു .അന്തരിച്ച പ്രശസ്ത ഫുട്ബാള്‍ താരവും പയ്യന്നൂര്‍ സ്വദേശിയുമായ സി.കെ. ബാബുരാജിന്റെ സ്മരണയ്ക്കായി നടത്തിയ ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫികളും സമ്മാനിച്ചു. പയ്യന്നൂര്‍ സൗഹൃദവേദിയുടെ മുന്‍ പ്രസിഡണ്ട് വി. ടി.വി. ദാമോദരന്‍ ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്തു. ിജയികള്‍ക്ക് അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ മുന്‍ ജനറല്‍ സെക്രട്ടറി എം.അബ്ദുള്‍സലാം , പ്രസിഡണ്ട് യു.ദിനേശ് ബാബു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ജനറല്‍ സെക്രെട്ടറി കെ.കെ. ശ്രീവത്സന്‍ സ്വാഗതം പറഞ്ഞു. ഇന്ത്യ ഇസ്ലാമിക സെന്റര്‍ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ കരപ്പാത്ത്
മുഖ്യാത്ഥിയായിരുന്നു. പി..എസ്.മുത്തലിബ്, പി. ജ്യോതിഷ് കുമാര്‍, ദിലീപ് കുമാര്‍ വൈശാഖ് ദാമോദരന്‍, എം.അബ്ബാസ്, രാജേഷ് കോടൂര്‍, പി.കെ.ഗോപാലകൃഷ്ണന്‍, കെ. അജിത് കുമാര്‍, സി.കെ.രാജേഷ് , രഞ്ജിത്ത് പൊതുവാള്‍, രവി കരിവെള്ളൂര്‍, നസീര്‍ രാമന്തളി, മുസ്താഖ് പി.എസ്, ആഷിഫ് കെ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മികച്ച ജനപങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും മത്സരം ശ്രദ്ധേയമായി.

RANDOM NEWS

Prime-Minister

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ യുടെ പരമോന്നത ബഹുമതി

ദുബായ്: യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യു.എ.ഇ യും ഇന്ത്യയും തമ്മിലുള്ള …