Friday , December 13 2019
Breaking News

പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ധര്‍ണ്ണ

കാസര്‍കോട് : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് പെന്‍ഷനേര്‍സ് സംഘിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, പെന്‍ഷന്‍കാര്‍ക്ക് ഇടക്കാല ആശ്വാസം അനുവദിക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി പെന്‍ഷന്‍കാര്‍ക്ക് ഗുണകരമായ രീതിയില്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.

സംസ്ഥാന സെക്രട്ടറി പി എം വാസുദേവ് നിര്‍വ്വഹിച്ചു. കൊറക്കാട് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നാരായണയ്യ, ടി ബാലകൃഷ്ണന്‍, എം കണ്ണന്‍, അശോക ബാഡൂര്, ശ്രീധരഭട്ട്, നാഗരാജ ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കേശവഭട്ട് സ്വാഗതം പറഞ്ഞു.

RANDOM NEWS

ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കെതിരെയും സിപിഐഎം പ്രക്ഷോഭത്തിലേക്ക്

കോളിയടുക്കം : ചെമ്മനാട് പഞ്ചായത്ത് യുഡിഎഫ് ഭരണത്തിലെ കൊടുകാര്യസ്ഥതയും അനാസ്ഥക്കതിരെയും സിപിഐ എം പ്രക്ഷോഭത്തിലേക്ക്. സിപിഐ എം ചെമ്മനാട് പഞ്ചായത്ത് …