Saturday , September 26 2020
Breaking News

ദേശീയകായികമേളയ്ക്ക് പെരിയയില്‍ തുടക്കമായി

പെരിയ : നവോദയ വിദ്യാലയ സമിതി ദേശീയ കായികമേളയ്ക്ക് പെരിയ നവോദയ വിദ്യാലയത്തില്‍ തുടക്കമായി. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ അധ്യക്ഷത വഹിച്ചു

നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് മേഖലാ ഡെപ്യൂട്ടി കമ്മീഷണര്‍ .ഉമാ മഹേശ്വരറാവു, അസിസ്റ്റന്റ് കമ്മീഷ്ണര്‍ എം ദ്രാവിഡമണി, എന്നിവര്‍ വിശിഷ്ടാതിഥികളായി.മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ വേണുഗോപാലന്‍ നമ്പ്യാര്‍, അധ്യാപക രക്ഷാകര്‍തൃസമിതി അംഗം എകെ രാജേന്ദ്രന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥിസംഘം പ്രസിഡന്റ്.പി.വി.രഘുനാഥന്‍, എന്നിവര്‍ സംസാരിച്ചു. പെരിയ നവോദയ പ്രിന്‍സിപ്പാള്‍ കെ.എം.വിജയകൃഷ്ണന്‍ സ്വാഗതവും ദക്ഷിണ കന്നഡ നവോദയ പ്രിന്‍സിപ്പാള്‍.വി.ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. പതാക ഉയര്‍ത്തല്‍, സ്വാഗതഗീതം, മാര്‍ച്ച്പാസ്റ്റ്, ദീപശിഖാപ്രയാണം,ബാന്റ് എന്നിവയും ഉദ്ഘാടന ചടങ്ങിന് നിറമേകി.
ഇന്ന്(13) വൈകീട്ട് 3.30 ന് സമാപന ചടങ്ങ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും

RANDOM NEWS

ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് : 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ : 107 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : വെള്ളിയാഴ്ച (സെപ്റ്റംബര്‍ 25) ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും …