Tuesday , February 19 2019
Breaking News
Periya-Air-strip

പെരിയ എയര്‍സ്ട്രിപ്പ് : തുമ്പെ ഏവിയേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ സന്ദര്‍ശിച്ചു

പെരിയ: പെരിയയില്‍ ചെറുവിമാനത്താവള സാധ്യത തെളിയുന്നു. ഇതിന്റെ ഭാഗമായി സാധ്യതാ പഠനത്തിന് നിയോഗിച്ച തുമ്പെ ഏവിയേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ കെ.എന്‍.ജി. നായര്‍ ഇന്ന് രാവിലെ പെരിയയിലെ നിര്‍ദ്ദിഷ്ട വിമാനത്താവള സ്ഥലം സന്ദര്‍ശിച്ചു. പ്രദേശം ചെറുവിമാനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ പരിപൂര്‍ണ്ണമായും അനുയോജ്യമാണെന്ന് കെ.എന്‍.ജി. നായര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ എന്നിവരോടൊപ്പമാണ് അദ്ദേഹം സ്ഥലം സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഇരുവരുമായി ദീര്‍ഘനേരം ചര്‍ച്ചയും നടത്തി. പെരിയ എയര്‍സ്ട്രിപ്പ് സാധ്യതാ പഠനത്തിന് സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ തലവനായ ഗതാഗത വകുപ്പ് സെക്രട്ടറി ജ്യോതിലാലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ കെ.എന്‍.ജി.നായര്‍ പെരിയയിലെത്തി പ്രദേശം സന്ദര്‍ശിച്ചത്. എയര്‍സ്ട്രിപ്പ് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ വിമാനമിറക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും കൂടുതല്‍ കമ്പനികള്‍ സന്തോഷത്തോടെ രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

Periya-Air-strip-1 Periya-Air-strip-2

RANDOM NEWS

Mullappally-Visit

കൊല്ലപ്പെട്ട ശരത്തിന്റെ അച്ഛന്റെ മുന്നില്‍ വിതുമ്പിക്കരഞ്ഞ് മുല്ലപ്പള്ളി;കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെ പി സി സി 25 ലക്ഷംരൂപ വീതം ധനസഹായം നല്‍കും

കാസര്‍കോട് : പെരിയയില്‍ കൊല്ലപ്പെട്ട .യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിന്റെ അച്ഛനെ ആശ്വസിപ്പിക്കവെ നിയന്ത്രണം വിട്ട് കരഞ്ഞ് കെ പി …