Saturday , July 20 2019
Breaking News
Periya_Photos

പെരിയ സൗഹൃദവേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഷാര്‍ജ : കാസർഗോഡ് ജില്ലയിലെ പെരിയ നിവാസികളുടെ കൂട്ടായ്മയായ പെരിയ സൗഹൃദ വേദി യു എ ഇ യുടെ 2019-2020വർഷത്തെ പ്രസിഡന്റായി പി.കെ. ജയകുമാറിനെയും, ജനറൽ സെക്രട്ടറി ആയി ശ്രീജിത്ത് പെരിയ , ട്രെസ്സാരർ ആയി രാകേഷ് ആനന്ദിനെയും തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി തമ്പാൻ നായർ ചേവിരി ( രക്ഷാധികാരി ) , ഹരീഷ് മേപ്പാട്, ശ്രീധരൻ പൂക്കളം (വൈസ് പ്രെസിഡന്റുമാർ) , ഉദയകുമാർ കായക്കുളം , ഹരീഷ് പെരിയ (ജോയിന്റ് സെക്രട്ടറിമാർ ), ഹരിപ്രസാദ് (ജോയിന്റ് ട്രെസ്സാരർ ), നാരായണൻ മാരാംകാവ് ( ആർട്സ് കൺവീനർ ) മണികണ്ഠൻ വള്ളിയോട്ട് ( സ്പോർട്സ് കൺവീനർ ) സന്തോഷ് പെരിയ ( ചാരിറ്റി കൺവീനർ ), ദീപ ജയകുമാർ ( വനിതാ കൺവീനർ ),ആശ രമേശ് ( വനിതാ വിഭാഗം ജോയിന്റ് കൺവീനർ).

ഷാർജ നെല്ലറ റെസ്റ്റാറ്റാന്റിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ ബാലകൃഷ്‌ണൻ മാരാംകാവ് അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി പ്രകാശ് നിടുവോട്ടു പ്രവർത്തന റിപ്പോർട്ടും ട്രെസ്റെർ ഹരീഷ് പെരിയ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

കഴിഞ്ഞ പതിനാറു വർഷമായി നാട്ടിലും മറുനാട്ടിലും വിവിധങ്ങളായ പ്രവർത്തനങ്ങളുമായി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന പെരിയ സൗഹൃദ വേദി പെരിയ വില്ലേജിലെ രണ്ടു നിർധന കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകി ഏറെ മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ചിരുന്നു. വീടിന്റെ താക്കോല്‍ ദാനം കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് നടന്നത്.

RANDOM NEWS

Madeena

തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിത്തുടങ്ങി; ഇന്ത്യന്‍ ഹാജിമാര്‍ക്ക് മദീനയില്‍ സ്വീകരണം

മദീന: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ എത്തിത്തുടങ്ങി. ജിദ്ദയിലാണ് ആദ്യ ഹജ്ജ് വിമാനം …