Saturday , July 20 2019
Breaking News
Unnithan

പെരിയ ഇരട്ടക്കൊല: കുറ്റപത്രം പ്രതികളെ രക്ഷിക്കാനെന്ന് ഉണ്ണിത്താന്‍

കാസര്‍കോട് : പെരിയ-കല്യോട്ടെ ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ വ്യക്തിവിരോധമാണെന്ന കുറ്റപത്രത്തിലെ വാദം അപഹാസ്യമാണെന്നു
കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പ്രതികളെ എങ്ങനെ സംരക്ഷിക്കാമെന്നു ഗവേഷണം നടത്തി ക്രൈംബ്രാഞ്ചും സി പി എമ്മും ചേര്‍ന്നു തയ്യാറാക്കിയതാണ് കുറ്റപത്രം. സിപി എമ്മിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിനാലാണ് കൊലപാതകമെന്നു കുറ്റപത്രത്തിലുണ്ട്. ഏരിയ-ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ പ്രതികളായ 14 പേരും സി പി എമ്മുകാരാണ്. എന്നിട്ടും പാര്‍ട്ടിയല്ല കൊലപാതകത്തിന് പിന്നിലെന്നാണ് പറയുന്നത്. പാര്‍്ടടിക്കു പങ്കില്ലെങ്കില്‍ കേസ് സി ബി ഐ ക്കു വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സിപിഎം നേതാക്കളായ കെ.കുഞ്ഞിരാമന്‍ എംഎല്‍എ, കെ.വി.കുഞ്ഞിരാമന്‍, ഡോ.വി.പി.പി. മുസ്തഫ എന്നിവരെ കേസില്‍ പൊലീസ് രഹസ്യമായി ചോദ്യം ചെയ്തിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറാകണം. പ്രതികളെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി സുപ്രീം കോടതി അഭിഭാഷകനെയാണ് സര്‍ക്കാര്‍ നിയമിക്കുന്നത്.
പിലാത്തറയില്‍ തനിക്കെതിരെ ആക്രമണം നടക്കുമ്പോള്‍ നോക്കി നിന്ന പരിയാരം സിഐക്കും എസ്‌ഐക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.

RANDOM NEWS

Ambikasudhan-Mangad

പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യം: ഡോ.അംബികാസുതന്‍ മാങ്ങാട്

കുണ്ടംകുഴി: പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുമായി …